ജെറ്റ് എയർവേയ്‌സ് പ്രവർത്തനം പൂർണ്ണമായും നിർത്തുന്നു

വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർ വെയ്‌സിന്റെ പ്രവർത്തനം താത്കാലികമായി പൂർണമായും നിർത്തി വയ്ക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന കമ്പനി ഡയറക്ടർ ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. അന്താരഷ്ട്ര സർവീസുകൾ വ്യഴാഴ്ച വരെ നിർത്തി വയ്കുകയാണെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

പൈലറ്റുമാർ സമരം പ്രഖ്യാപിച്ചതും സർവീസുകൾ പൂർണമായും നിർത്തുന്നതിനുള്ള തീരുമാനം എടുക്കുന്നതിന് പ്രേരകമായി. ഒരു മാസം മുൻപ് മുതൽ പടി പടിയായി സർവീസുകൾ നിർത്തി വരികയായിരുന്നു. പ്രതിസന്ധി മറികടക്കുന്നതിന് കമ്പനിയുടെ 70 ശതമാനം ഓഹരികൾ വില്കുന്നതിനുള്ള നീക്കവും എങ്ങുമെത്താതെ നിൽക്കുകയാണ്.

അതിനിടെ, ഓഹരികൾ വാങ്ങുന്നതിനുള്ള ബിഡിൽ നിന്ന് പിൻവാങ്ങുന്നതായി കമ്പനിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നരേഷ് ഗോയൽ വ്യക്തമാക്കി.