കുരുന്നുകള്‍ക്ക് കളിച്ചു വളരാന്‍ കാക്കനാടില്‍ കളിക്കോട്ടയും വൃക്ഷക്കൂടാരവും; 'ലിറ്റില്‍ ബ്രിട്ടണില്‍' ഒരുക്കിയിരിക്കുന്നത് മോണ്ടസോറി & കിന്റര്‍ഗാര്‍ട്ടന്‍ പഠനരീതി

കൊച്ചുകുട്ടികള്‍ക്ക് കളിച്ചു വളരാന്‍ കളിക്കോട്ടയും വൃക്ഷക്കൂടാരവുമായി കാക്കനാടില്‍ ലിറ്റില്‍ ബ്രിട്ടണ്‍ ഒരുങ്ങി. ഡോക്ടര്‍മാരുടെയും മോണ്ടസോറി പരിശീലനം നേടിയ അദ്ധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും കൂട്ടായ്മയിലാണ് പുതിയ സംരഭത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. കൊച്ചു കുട്ടികളുടെ പഠനാനുഭവത്തെ, പ്രത്യേകിച്ച് പ്രീ-സ്‌കൂള്‍ പഠനത്തെ യുക്തിസഹമായി മാറ്റുക എന്ന ഉദ്ദേശത്തോടെ ഉടലെടുത്തതാണ് ലിറ്റില്‍ ബ്രിട്ടണ്‍ എന്ന പ്രീ സ്‌കൂള്‍. പ്രമുഖ സിനിമാനടനും പരസ്യ സംവിധായകനുമായ സിജോയ് വര്‍ഗീസ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സൈലേഷിയ, ഇ.എന്‍.ടി സര്‍ജന്‍ & ഐ.എം.എ സെക്രട്ടറി ഡോ. ഹനീഷ്, ബാലതാരം & സ്റ്റേറ്റ് അവാര്‍ഡ് ജേതാവ് ബേബി ജാനകി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലിറ്റില്‍ ബ്രിട്ടന്‍, പ്രീ-സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്.

കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്തുള്ള ഒരു പരിസ്ഥിതി സൗഹൃദ ലാറി ബേക്കര്‍ മാതൃകയില്‍ പണിത വീട് ലിറ്റില്‍ ബ്രിട്ടന്റെ മനോഹരമായ കൊട്ടാരമാക്കി മാറ്റിയിട്ടുണ്ട്. 25 സെന്റ് ഭൂമിയില്‍ മരങ്ങള്‍ നിലനിര്‍ത്തുകയും ട്രീഹൗസ്, പുറമേ കളിക്കുവാനുള്ള പ്ലേ സ്റ്റേഷന്‍, മണല്‍ത്തിട്ട തുടങ്ങിയവയും കുട്ടികള്‍ക്ക് കളിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സഹജമായ വാസനകളെയും കഴിവുകളെയും വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, തെളിയിക്കപ്പെട്ടതും നൂതനവുമായ രീതികളിലൂടെ അവരുടെ പഠന പുരോഗതിയും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ അവരെ പ്രാപ്തരാക്കാനുമാണ് ലിറ്റില്‍ ബ്രിട്ടണ്‍ കൊണ്ട് ഉദേശിക്കുന്നത്.

“”സുസ്ഥിര വിജയം നേടാന്‍ സുദൃഢമായ അസ്ഥിവാരം അനിവാര്യമാണ്”” ഇത് പറയുന്നത് ലിറ്റില്‍ ബ്രിട്ടന്റെ മാസ്റ്റര്‍ മൈന്‍ഡ് ആയ യൂഫി പോള്‍ ആണ്. കൊച്ചു കുട്ടികള്‍ക്ക് ഒരു നൂതനമായ പഠനാനുഭവം നല്‍കാന്‍ തയ്യാറെടുക്കുകയാണ് യൂഫിയോടൊപ്പം ലിറ്റില്‍ ബ്രിട്ടന്‍. ശോഭ ഡെവലപ്പര്‍, ദി പ്രസ്റ്റീജ് ഗ്രൂപ്പ് തുടങ്ങിയ കോര്‍പറേറ്റുകളില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന യൂഫി, ഇന്‍ഫോപാര്‍ക് പരിസരത്തു ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗം സ്ത്രീകള്‍ക്ക് അവരുടെ ചെറിയ കുട്ടികളുടെ പഠനത്തെയും വികസനത്തെയും കുറിച്ച് ആശങ്കയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഒരു അമ്മയെന്ന നിലയ്ക്ക് ഭര്‍ത്താവ് ഡോക്ടര്‍ ഋഷി ജോര്‍ജിനൊപ്പം ചേര്‍ന്ന് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിദഗ്ധരായ ഒരു കൂട്ടം രക്ഷിതാക്കള്‍ക്കൊപ്പം ഒരു ടീമിനെ രൂപീകരിച്ചു. മോണ്ടിസോറി പരിശീലനം നേടിയ യൂഫിക്ക് കുട്ടികള്‍ക്ക് ആവശ്യമായത് കൃത്യമായി അറിയാം. വീട്ടില്‍ നിന്നും അകലെ ആയിരിക്കുമ്പോള്‍ കുട്ടിയുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് മാതാപിതാക്കളുടെ ആശങ്ക അവര്‍ക്കു മനസിലാക്കാന്‍ കഴിയും. 24 മണിക്കൂര്‍ സുരക്ഷാ സംവിധാനവും ലൈവ് സി.ടി.വി.വിയും ലഭ്യമാവുന്നതോടെ, മാതാപിതാക്കളുടെ സുരക്ഷാപരമായ ആശങ്കകള്‍ക്ക് ലിറ്റില്‍ ബ്രിട്ടന്‍ വലിയ ആശ്വാസം നല്‍കുന്നു.

ഗാഡ്ജറ്റ് രഹിത കുട്ടിക്കാലം പ്രദാനം ചെയ്തു ലിറ്റില്‍ ബ്രിട്ടണ്‍ കുട്ടികള്‍ക്ക് സുസ്ഥിരമായ പഠന അനുഭവം സമ്മാനിക്കുന്നതിനോടോപ്പം അവരുടെ ക്രിയാത്മകവും വൈകാരികവും ബൗദ്ധികവുമായ കഴിവുകളെ വളര്‍ത്തിയെടുക്കാനും സഹായിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക പരിചരണവും പ്രീ-സ്‌കൂള്‍ ട്രെയിനിംഗും നല്‍കുന്നതിന് മോണ്ടിസോറി, കിന്റര്‍ഗാര്‍ട്ടന്‍ ആന്റ് നഴ്‌സറി എന്നിവയില്‍ ഏറ്റവും മികച്ചത് സമന്വയിപ്പിച്ചു ഒരു നൂതനമായ പഠനാനുഭവം ലിറ്റില്‍ ബ്രിട്ടണ്‍ പ്രദാനം ചെയ്യുന്നു. +91 8710 888 111 അല്ലെങ്കില്‍ +91 9707 999 111 എന്ന നമ്പറില്‍ ബന്ധപ്പെടാം.