ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കാൻ കോൺഗ്രസ്

അധികാരത്തിൽ വന്നാൽ ജി എസ് ടി ഘടനയിൽ അടിമുടി മാറ്റം വരുത്താൻ ഒരുങ്ങി കോൺഗ്രസ്. നിലവിലെ അഞ്ച് നിരക്കുകൾക്ക് പകരം ഒറ്റ നിരക്ക് ആക്കാനാണ് കോൺഗ്രസിന്റെ നീക്കം. ജി എസ് ടി ഒറ്റ നിരക്കിൽ 18 ശതമാനം ആക്കാനാണ് നിർദേശം. ഇത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്ന് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോഴുള്ള ജി എസ് ടി നിരക്കുകളെ കോൺഗ്രസ് നിശിതമായി എതിർക്കുകയാണ്. ഇപ്പോൾ 3 , 5 , 12 ,18 , 28 എന്നിങ്ങനെയാണ് നിരക്കുകൾ. ഇത് ഏകീകരിച്ച് ഒറ്റ നിരക്കാക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്.