മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; കരുതലായി 'ചാവറ കെയര്‍' പദ്ധതിക്ക് തുടക്കം

വിശ്വാസ്യതയുടെയും പാരമ്പര്യത്തിന്റെയും മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ചാവറ മാട്രിമോണിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. പ്രശസ്ത സിനിമാ താരം ഷീല ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുപ്പത് വര്‍ഷം മുന്‍പ് ചാവറ മാട്രിമോണിയുടെ തുടക്കം കുറിച്ച കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച താരം, മലയാളികളുടെ കുടുംബജീവിതത്തില്‍ ചാവറ മാട്രിമോണി ചെലുത്തുന്ന സ്വാധീനത്തെ അഭിനന്ദിച്ചു.

സി.എം.ഐ സഭ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ അച്ചാണ്ടി സി.എം.ഐ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സഫാരി ടി.വി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചാവറ മാട്രിമോണിയുടെ മുപ്പതാം വര്‍ഷത്തിന്റെ ഭാഗമായ ലോഗോ പ്രകാശനവും അതിനോടൊപ്പം തന്നെ സി – ടോക്ക് എന്ന പരിപാടിയുടെ പോഡ് കാസ്റ്റ് ലോഗോയുടെ പ്രകാശനവും നടന്നു.

ചാവറ മാട്രിമണിയുടെ മുപ്പതാമത് വാർഷികാഘോഷം സിനിമാതാരം ഷീല ഉദ്ഘാടനം ചെയ്യുന്നു. ഇടത്തു നിന്നും ഫാ. എമിൽ പുള്ളിക്കാട്ടിൽ CMI, ഫാ. അനിൽ ഫിലിപ്പ് CMI, K.V.P കൃഷ്ണകുമാർ, ഫാ. പോൾ അച്ചാണ്ടി CMI, സന്തോഷ് ജോർജ് കുളങ്ങര, ജോസഫ് അന്നംകുട്ടി ജോസ്, ഫാ.ബിനോയ് ഇലവുങ്കൽ CMI, സിജോയ് വർഗീസ്, ജോൺസൺ സി.എബ്രഹാം എന്നിവർ സമീപം.

മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ ടെലിവിഷന്‍ പരസ്യം ‘ഹൃദയങ്ങള്‍ ഒന്നായ മുപ്പത് വര്‍ഷങ്ങള്‍’ പരിപാടിയില്‍ പുറത്തിറക്കി. നടനും പരസ്യ സംവിധായകനുമായ സിജോയ് വര്‍ഗീസ്, മോട്ടിവേഷണല്‍ സ്പീക്കര്‍ ജോസഫ് അന്നംകുട്ടി ജോസ്, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ K.V.P കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ചാവറ കെയര്‍’ എന്ന പേരില്‍ പുതിയ സി.എസ്.ആര്‍ (CSR) പദ്ധതിക്കും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സെന്റ് ജോസഫ് യു.പി സ്‌കൂളിന് കമ്പ്യൂട്ടറുകളും ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നല്‍കി. ഹൃദയസംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി കാര്‍ഡിയാക് ടേബിളും വിതരണം ചെയ്തു.

Read more

ചാവറ മാട്രിമോണി ചെയര്‍മാന്‍ റവ. ഫാ. ബിനോയ് എലവുങ്കല്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സ്വാഗതവും അസി.ഡയറക്ടര്‍ ഫാ.എമില്‍ സെബാസ്റ്റ്യന്‍ പുള്ളിക്കാട്ടില്‍ CMI നന്ദിയും പറഞ്ഞു. ചാവറ മാട്രിമോണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി .എബ്രഹാം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു..