ഉത്സവ സീസണില്‍ റെക്കോഡ് വില്പ്പനയുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും

ഉത്സവ സീസണില്‍ വില്പ്പന തകര്‍ത്ത് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും
ഉത്സവ സീസണ്‍ അവസാനിക്കുമ്പോള്‍ റെക്കോഡ് വില്‍പ്പനയാണ് ഈ കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്പ് കാര്‍ട്ടും ആമസോണും നേടിയിരിക്കുന്നത്. ആറു ദിവസം കൊണ്ട് 26000 കോടി രൂപയുടെ വിറ്റു വരവാണ് കമ്പനികള്‍ക്കുണ്ടായിരിക്കുന്നത്്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ വില്‍പ്പനയേക്കാള്‍ 33 ശതമാനം കൂടുതലാണിത്.

ആമസോണിന് വില്പനയുടെ 50 ശതമാനം വിഹിതം ലഭിച്ചെന്നാണ്് വിപണിയിലെ വിലയിരുത്തല്‍. അതേസമയം, 73ശതമാനം വിപണി വിഹിതം നേടാനായെന്നാണ് വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്ളിപ്കാര്‍ട്ട് അവകാശപ്പെടുന്നത്.
50 ശതമാനം പുതിയ ഉപഭോക്താക്കള്‍ എത്തിയെന്ന് ഫ്ളിപ്കാര്‍ട്ട് വാദിക്കുന്നത്. എന്നാല്‍ രാജ്യത്തുള്ള 99.6 ശതമാനം പിന്‍കോഡുകളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചെന്ന് ആമസോണ്‍ പറയുന്നു.ഇതില്‍ 88 ശതമാനവും
ചെറുനഗരങ്ങളില്‍ നിന്നാണ്.

സ്മാര്‍ട്ട് ഫോണുകള്‍ക്കായിരുന്നു ആവശ്യക്കാരേറെയും. ഉപഭോക്തൃ, ഫാഷന്‍, ഇലക്ട്രോണിക് ഉത്പന്നങ്ങളും വന്‍തോതില്‍ വിറ്റുപോയി. 15,000 പിന്‍ കോഡുകളില്‍നിന്നുള്ളവര്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതായും ആമസോണ്‍ അധികൃതര്‍ പറയുന്നു.
ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെ വില്പനയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കിടയിലെ ഒഴിവാക്കാനാവാത്ത ഉത്സവമായി മാറി