ജഗന്‍ ഷാജികൈലാസിന്റെ സമൂസക്കടയില്‍ കിട്ടും കേട്ടിട്ടുപോലുമില്ലാത്ത സമൂസാ വെറൈറ്റികള്‍

സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ ഷാജി കൈലാസ് തിരുവനന്തപുരത്ത് ഒരു സമൂസക്കട തുടങ്ങി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌നാക്‌സ് റെസ്റ്ററന്റ് തുടങ്ങിയപ്പോള്‍ തന്നെ ഹിറ്റായി.

സമൂസയുടെ വെറൈറ്റികള്‍, ബ്ലാക്ക് ടീ വെറൈറ്റികള്‍, വിവിധതരം സാന്‍ഡ്‌വിച്ച് എന്നിവയാണ് സമൂസ പോയിന്റിന്റെ രൂചിവിഭവങ്ങള്‍. രുചിയിലെ വൈവിധ്യങ്ങള്‍ക്കൊപ്പം സെലിബ്രിറ്റികളുടെ സാന്നിദ്ധ്യം കൂടിയായപ്പോള്‍ കച്ചവടം പൊടിപൊടിച്ചു. ഐഎഫ്എഫ്‌കെ നടന്നപ്പോള്‍ ടാഗോര്‍ തിയേറ്ററില്‍ സമൂസാ പോയിന്റിന്റെ ഒരു സ്റ്റാള്‍ ഇട്ടിരുന്നു.

Thank you so much Unnikrishnan Bhaskaran Pillai for visiting our place..Hope you liked our recipesDo visit us again……????

Posted by Annie's Samosa Point on Tuesday, 21 November 2017

കിളിക്കൂട്, ക്രാബ്ഡ് ലോലിപോപ്പ് സമൂസ, എഗ് സമൂസ, ചിക്കന്‍ സമൂസ തുടങ്ങി 15 ഓളം വിഭവങ്ങളാണ് ഈ കടയിലൂടെ വിറ്റഴിക്കുന്നത്. സമൂസ പോയിന്റ് തുടങ്ങാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ജഗന്‍ പറയുന്നത് ഇങ്ങനെ.

‘പണ്ടേ എനിക്ക് താല്‍പര്യമുള്ളൊരു മേഖലയാണ് റെസ്റ്ററന്റ് ബിസിനസ് എന്നത്. ആദ്യം കരുതിയത് ഒരു മൂവിംഗ് വാനില്‍ റെസ്റ്ററന്റ് തുടങ്ങാമെന്നാണ്. അതിന് അനുവാദം കിട്ടാന്‍ കുറച്ച് പ്രയാസമായതിനാലാണ് ഔട്ട്‌ലെറ്റ് തുടങ്ങിയത്. സാധാരണക്കാരന്റെ ഭക്ഷണമാണ് സ്‌നാക്ക്‌സ്. ആര്‍ക്കും അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക് നീങ്ങിയത്. എനിക്ക് സമൂസ ഇഷ്ടമാണ്. തിരുവനന്തപുരം നഗരത്തില്‍ സമൂസയുടെ വെറൈറ്റികള്‍ ഇല്ല. അമ്മയുടെ റെസിപ്പീസാണ് ഇവിടെ ഫോളോ ചെയ്യുന്നത്’ – ജഗന്‍ പറഞ്ഞു.

Happy to see Nandalal Krishnamurthy #proudsomosasite#Trivandrum #Vazhuthacaud #family

Posted by Annie's Samosa Point on Thursday, 2 November 2017

ഖത്തറില്‍ ഇന്റേണ്‍ഷിപ്പിന് പോയ സമയ്ത്ത് കിട്ടിയ കുറച്ച് പൈസയും ഷാജി കൈലാസ് നല്‍കിയ കുറച്ച് പണവും സുഹൃത്തിന്റെ നിക്ഷേപവും കൂടി ചേര്‍ത്താണ് കട ആരംഭിച്ചത്. രണ്ടു ലക്ഷം രൂപയോളം മാത്രമാണ് ഈ കടയ്ക്കായി ഇന്‍വെസ്റ്റ് ചെയ്തതെന്നും ജഗന്‍ പറയുന്നു. തങ്ങളാണ് കേരളത്തില്‍ ക്രാബ്ഡ് സമൂസ അവതരിപ്പിച്ചതെന്നും അതിപ്പോള്‍ കേരളം മുഴുവന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയുമാണ്. 16 രൂപ മാത്രം വിലയുള്ള ടേസ്റ്റിയായിട്ടുള്ള ഒന്നാണ് ക്രാബ്ഡ് സമൂസയെന്നും ജഗന്‍ പറഞ്ഞു.

Thank you Ahaana Krishna for your feedback. Hope you would visit us again…… ??#samosapoint#samosa#tvm

Posted by Annie's Samosa Point on Tuesday, 31 October 2017