പീറ്റ്‌സയും ബര്‍ഗറും മാത്രമല്ല, പാലും ഇനി ഓണ്‍ലൈനില്‍, വൈറലായി ദൂത്‌വാലാ പയ്യന്മാര്‍

ആവശ്യങ്ങളാണ് സകല കണ്ടു പിടുത്തങ്ങളുടെയും ഹേതു എന്ന് കേട്ടിട്ടില്ലേ ? ബാംഗ്ലൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ ഇബാഹിം അല്‍ബാരി, ആകാശ് അഗര്‍വാള്‍ എന്നിവരെ സംരംഭകരാക്കിയതും ഇത്തരം ഒരു ആവശ്യമാണ്. യൗവനത്തിലേക്ക് കടന്നപ്പോള്‍ ജീവിതം പച്ചപിടിപ്പിക്കുന്നതിനു വേണ്ടി പലവിധ പരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും യുവാക്കള്‍ മുതിരുന്നത് സ്വാഭാവികം, അത്തരത്തില്‍ ഒരു ചര്‍ച്ചയാണ് ഈ കൂട്ടുകാരുടെ ജീവിതം മാറ്റി മറച്ചത്.

ഒരു ദിവസം രാത്രി ബാംഗ്ലൂര്‍ നാഗത്തിലെ തങ്ങളുടെ മുറിയില്‍ ഇരുന്നു ഇരുവരും ഭാവിയെ പറ്റിയുള്ള ചര്‍ച്ചകളില്‍ മുഴുകുകയായിരുന്നു. പെട്ടന്നാണ് കഴിക്കാനായി എടുത്തുവച്ച സിറിയലില്‍ ഒഴിക്കാന്‍ പാല്‍ ഇല്ല എന്ന കാര്യം മനസിലായത്. ആ പാതിരാത്രി നേരത്ത് ബാംഗ്ലൂര്‍ നഗരത്തിന്റെ ഒരു കോണില്‍ നിന്നും ശുദ്ധമായ പാല്‍ തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നില്ല എന്ന തിരിച്ചറിവ് അവരെ ഞെട്ടിക്കുകയല്ല, മറിച്ച് സന്തോഷിപ്പിക്കുകയാണ് ഉണ്ടായത്.

കാരണം എന്തെന്നല്ലേ? , ആ കൂട്ടുകാര്‍ അവിടെ ഒരു സംരംഭക അവസരം കാണുകയായിരുന്നു. തൊട്ടതിനും പിടിച്ചതിനും ഒക്കെ ആപ്പുകള്‍ വികസിപ്പിക്കുന്ന ഇന്ത്യന്‍ സിലിക്കണ്‍ വാലിയില്‍, പാല്‍ വിതരണത്തിന് ഒരു ആപ്പ് ആയാലോ? ഇരു വരും ചിന്തിച്ചു. പീറ്റസയും ബര്‍ഗറും മറ്റും ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന ബാംഗ്ലൂര്‍ സ്വദേശികള്‍ പാല്‍വിതരണ ആപ്പിനെയും ഏറ്റെടുക്കും എന്ന് തന്നെ അവര്‍ വിശ്വസിച്ചു.

എന്നാല്‍ എന്തുകാര്യം തുടങ്ങും മുന്‍പും ഒരു ബാക്ഗ്രൗണ്ട് സ്റ്റഡി ആവശ്യമാണല്ലോ? അതിനാല്‍ അടുത്ത കുറെ മാസങ്ങള്‍ ഇരുവരും വീട് വീടാന്തരം കയറി ഇറങ്ങി സര്‍വേകള്‍ സംഘടിപ്പിച്ചു. ആവശ്യമുള്ള പാല്‍, കിട്ടാനുള്ള കാലതാമസം, വില തുടങ്ങി പലവിധ കാര്യങ്ങള്‍ പഠന വിധേയമാക്കി. ഒടുവില്‍ ഇതാ ദൂത്വാല (പാല്‍ക്കാരന്‍ ) എന്ന പേരില്‍ ഒരു ആപ്പ് അവര്‍ വികസിപ്പിച്ചു.

ദൂതവാള്‍ ആപ്പ് വഴി ബാംഗ്ലൂര്‍ നഗരത്തിന്റെ ഏതു ഭാഗത്തു നിന്നും ഏത് സമയത്തും പാല്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ ദൂത്വാല പ്രവര്‍ത്തകര്‍ കൃത്യമായി പറഞ്ഞ സമയത്തിനുള്ളില്‍ ശുദ്ധമായ പശുവിന്‍ പാല്‍ എത്തിക്കും. നഗരത്തിലെ പ്രമുഖ ക്ഷീര ഉല്പാദകരുമായി ഇതിനു വേണ്ട അറേഞ്ച്‌മെന്റുകള്‍ നടത്തിയിട്ടുണ്ട്.

Read more

രാത്രിയോ പകലോ ഏത് സമയത്തായാലും ദൂത്വാല വഴി പാല്‍ ഓര്‍ഡര്‍ ചെയ്യാം. ബാംഗ്ലൂരില്‍ തങ്ങളുടെ പാല്‍ കച്ചവടം വിജയിച്ചപ്പോള്‍ ദൂത്വാല ഇപ്പോള്‍ പുണെ നഗരത്തിലേക്ക് ചുവടു മാറുകയാണ്. ബാംഗ്ലൂരില്‍ മാത്രം 6000 സ്ഥിരം ഉപഭോക്താക്കള്‍ ഉണ്ട്. ലക്ഷങ്ങളാണ് പാല്‍ വിറ്റ് ഈ കൂട്ടുകാര്‍ സമ്പാദിക്കുന്നത്.