ലുലുവിന് പിന്നാലെ കിടിലന്‍ ഓഫര്‍ സെയിലുമായി സെന്റര്‍ സ്‌ക്വയര്‍ മാളും

ലുലുവിന് പിന്നാലെ കിടിലന്‍ ഓഫര്‍ സെയിലുമായി സെന്റര്‍ സ്‌ക്വയര്‍ മാളും. 20,21 തിയതികളിലാണ് സെന്റര്‍ സ്‌ക്വയര്‍ മാള്‍ ഓഫര്‍ സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് സെയില്‍ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിംഗ് മാമാങ്കം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ എല്ലാ വര്‍ഷവും നടത്താറുള്ളതാണ്.

എറണാകുളം എംജി റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റര്‍ സ്‌ക്വയര്‍ മാളുമായി സഹകരിക്കുന്ന 200 ഓളം ബ്രാന്‍ഡുകള്‍ ഓഫര്‍ സെയിലില്‍ പങ്കെടുക്കുന്നുണ്ട്. ഈ ബ്രാന്‍ഡുകളൊക്കെ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത്.

ലുലു മാളില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന ഓഫര്‍ സെയിലില്‍ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നീട്ടി നല്‍കിയിരുന്നു. ലുലു പോലെ തന്നെ ആളുകള്‍ ഷോപ്പിംഗിനായി ആശ്രയിക്കുന്ന മാളാണ് സെന്റര്‍ സ്‌ക്വയര്‍. ഓഫര്‍ സെയിലില്‍ മികച്ച പ്രതികരണമാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.