പ്രതിസന്ധികള്‍ക്ക് നടുവിലും അദാനി ഗ്രൂപ്പ് ആന്ധ്രയില്‍ നിക്ഷേപിക്കുന്നത് ഇരുപതിനായിരം കോടി, രണ്ട് വന്‍ കിട സിമന്റ് ഫാക്ടറികളും, പവര്‍ പ്‌ളാന്റും ഉടന്‍ പൂര്‍ത്തിയാകും

പ്രതിസന്ധികള്‍ക്കിടയിലും അദാനി ഗ്രൂപ്പ് ആന്ധ്രയില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നു, രണ്ട് വന്‍കിട സിമന്റ് ഫാക്ടറികളും, ഡാറ്റാ സെന്ററും 15000 മെഗാവാട്ടുള്ള റിന്യുവബള്‍ എനര്‍ജി പദ്ധതിയുമാണ് അദാനി ഗ്രൂപ്പ് ആന്ധ്രയില്‍ ആരംഭിക്കുന്നത്. വിശാഖ പട്ടണത്ത് നടക്കുന്ന ആന്ധ്രാ പ്രദേശ് ഗ്‌ളോബല്‍ ഇന്‍വസ്‌റ്റേഴ്‌സ് സമ്മിറ്റില്‍ ് ഗൗതം അദാനിയുടെ മകനും അദാനി പോര്‍ട്‌സ് ആന്റ് സെപ്ഷ്യല്‍ എക്കണോമിക് സോണ്‍ ചീഫ് എക്‌സിക്കുട്ടീവ് ഓഫീസറുമായ കരണ്‍ അദാനിയാണ് ഈ നിക്ഷേപ പദ്ധതി് പ്രഖ്യാപിച്ചത്. നിലവില്‍ ആന്ധ്രയിലെ ഗംഗാവാരം, കൃഷ്ണപട്ടണം വന്‍കിട തുറമുഖങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന് അദാനി ഗ്രൂപ്പാണ്. വര്‍ഷത്തില്‍ 100 മില്യണ്‍ ടണ്‍ ആണ് ഇവയുടെ ശേഷി.

പതിനെണ്ണായിരം പേര്‍ക്ക് നേരിട്ടും, അമ്പത്തിലായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്. ആന്ധ്രയിലെ കടപ്പ, നടിക്കുടി എന്നിവടങ്ങളിലാണ് സിമന്റ് ഫാകട്കറികള്‍ വരുന്നത്. 400 മെഗാവാട്ടിന്റെ ഡാറ്റാ സെന്റര്‍ വരുന്നത് വിശാഖപട്ടത്താണ്. അനന്തപൂര്‍ കടപ്പ, കര്‍ണൂല്‍, വിശാഖപട്ടണം, വിശൈനഗരം എന്നിവടങ്ങളിലാണ് റിന്യവബള്‍ എനര്‍ജി പദ്ധതി വരുന്നത്.

വിദ്യഭ്യാസം , ആരോഗ്യം, കുടിവെള്ള, കായികം, സുസ്ഥിര വികസനം, പരിസ്ഥിതി എന്നീ രംഗങ്ങളിലായി 4200 കോടി രൂപ ഈ കാലയളവില്‍ അദാനി ഗ്രൂപ്പ് ആന്ധ്രയില്‍ നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്്.