അദാനിയും എസ്ഇസിഐയുമായുള്ള വിതരണ കരാര്‍ പിറന്നു; ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ കുതിക്കുന്നു; നിക്ഷേപകര്‍ക്ക് നല്ലകാലം

അദാനി ഗ്രീന്‍ എനര്‍ജി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ഒപ്പിട്ട കരാറിന്റെ പിന്‍ബലത്തില്‍ കമ്പനിയുടെ ഓഹരികള്‍ കുതിക്കുന്നു.

1,799 മെഗാവാട്ട് സൗരോര്‍ജ്ജം വിതരണം ചെയ്യുന്നതിനായുള്ള പവര്‍ പര്‍ച്ചേസ് കരാറില്‍ ഇന്നലെയാണ് ഉരുവരും ഒപ്പുവെച്ചത്. ഇതോടെ അദാനി ഗ്രീനിന്റെ ഓഹരികള്‍ മൂന്നു ശതമാനത്തോളമാണ് ഇന്ന് ഉയറന്നത്. 1555ല്‍ വ്യാപാരം ആരംഭിച്ച ഓഹരികള്‍ 1583 രൂപവരെയായി ഉയര്‍ന്നിട്ടുണ്ട്.

2020 ജൂണില്‍ എസ്ഇസിഐ നല്‍കിയ 8,000 മെഗാവാട്ട് മാനുഫാക്ചറിംഗ്-ലിങ്ക്ഡ് സോളാര്‍ ടെന്‍ഡറിന്റെ ബാക്കി വരുന്ന പിപിഎ ഒപ്പിട്ടതോടെ, മുഴുവന്‍ ടെന്‍ഡറും ഏറ്റെടുത്തതായി എജിഎല്‍ വ്യക്തമാക്കി.

‘ഇന്ത്യയുടെ ലക്ഷ്യത്തിന് അനുസൃതമായി, നിലവിലുള്ള പ്രവര്‍ത്തന പോര്‍ട്ട്ഫോളിയോയില്‍ നിന്ന് അഞ്ചിരട്ടി വര്‍ദ്ധനയോടെ 45 ജിഗാവാട്ടില്‍ കൂടുതല്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം നല്‍കാന്‍ അദാനി ഗ്രീന്‍ സജ്ജരാണ്. 2030 ഓടെ 500 ജിഗാവാട്ട് നോണ്‍-ഫോസില്‍ ഇന്ധന ശേഷി എന്ന രാജ്യത്തിന്റെ ലക്ഷ്യത്തോടൊപ്പം കമ്പനി ഒന്നിച്ച പ്രവര്‍ത്തിക്കുമെന്ന്’ എജിഎല്‍ സിഇഒ അമിത് സിംഗിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.