ടാറ്റ ഹാരിയര്‍, സഫാരി പെട്രോള്‍ മോഡല്‍ അടുത്ത വര്‍ഷം വിപണിയില്‍

വിപണിയില്‍ നേരിട്ട തിരിച്ചടിയെ മറികടക്കാന്‍ ടാറ്റ കമ്പനി, ഹാരിയര്‍ സഫാരി എന്നീ എസ് യുവികളുടെ പെട്രോള്‍ മോഡലുമായി വീണ്ടും രംഗത്തെത്തുന്നു.അടുത്തിടെ ടാറ്റ മോട്ടര്‍സ് തങ്ങളുടെ മുന്‍നിര സഫാരി എസ്യുവിയുടെ ഗോള്‍ഡ് എഡിഷന്‍ പുറത്തിറക്കിയിരുന്നു. പിന്നാലെ പഞ്ച് എന്ന മൈക്രോ എസ്യുവിയും അവതിപ്പിച്ചു. എന്നാല്‍ പെട്രോള്‍ എന്‍ജിന്‍ ഇല്ലാത്ത എസ്യുവികളോട് ഉപഭോക്താക്കള്‍ മുഖം തിരിക്കാന്‍ തുടങ്ങിയതോടെയാണ് മാറ്റങ്ങളോടെ തിരിച്ചുവരാന്‍ കമ്പനി ശ്രമിക്കുന്നത്.

നിലവില്‍ ഫിയറ്റില്‍ നിന്ന് ലഭിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹാരിയറിനുള്ളത്.ഈ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ കമ്പനികള്‍ക്കും ഫിയറ്റ് നല്‍കുന്നുണ്ട്. ഇത് പരമാവധി 168 ബി എച്ച് പി കരുത്തില്‍ 350 എന്‍ എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. കൂടാതെ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായും എഞ്ചിന്‍ തെരഞ്ഞെടുക്കാം.

2020 Tata Harrier diesel-automatic SUV review, India test drive | Autocar India

വരാനിരിക്കുന്ന പെട്രോള്‍ മോഡലുകള്‍ക്ക് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായിരിക്കും ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന. അത് നിലവിലുള്ള അതേ ഗിയര്‍ബോക്സ് ഓപ്ഷനുകളോടൊപ്പം തന്നെയായിരിക്കും വരിക. നെക്സോണില്‍ കണ്ടെത്തിയ 1.2 ലിറ്റര്‍ റെവോട്രോണ്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനെ അടിസ്ഥാനമാക്കി ഈ മോട്ടോര്‍ വലിയ 4 സിലിണ്ടര്‍ പതിപ്പായിരിക്കുമെന്ന് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.മള്‍ട്ടി പോയിന്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ മോട്ടോറുകളേക്കാള്‍ ശക്തവും കാര്യക്ഷമവുമാണ് പുതിയ പെട്രോള്‍ എഞ്ചിന്‍ എന്നതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ എഞ്ചിന്‍ ഏകദേശം 150 ബി എച്ച് പി പവറില്‍ പരമാവധി 250 എന്‍ എം ടോര്‍ക്കായിരിക്കും നിര്‍മിക്കുക. എഞ്ചിനിലെ പരിഷ്‌ക്കാരം മാറ്റി നിര്‍ത്തിയാല്‍ മറ്റ് മെക്കാനിക്കല്‍, കോസ്‌മെറ്റിക് പരിഷ്‌ക്കാരങ്ങളൊന്നും തന്നെ ഹാരിയറിനോ സഫാരിക്കോ കമ്പനി നല്‍കുന്നില്ല.

Tata Safari 2021 unveiled in India, officially launch scheduled in February: All you need to know- Technology News, Firstpost

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഹാരിയറില്‍ നിലവിലെ മോഡലിന്റെ അതേ സംവിധാനങ്ങളെല്ലാം ഉണ്ടാകും. അതില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവയും അതിലേറെയും സജ്ജീകരണങ്ങളാവും ഉള്‍പ്പെടുക.

2021 Tata Safari: Variants & Specifications Detailed - Spinny Blog

സഫാരി, ഹാരിയര്‍ പെട്രോള്‍ മോഡലുകള്‍ അതിന്റെ ഡീസല്‍ പവര്‍ വേരിയന്റിനേക്കാള്‍ ഒരു ലക്ഷം വില കുറഞ്ഞതായി മാറുമെന്നാണ് നിഗമനം. നിലവില്‍, ഹാരിയറിന്റെ എക്‌സ്‌ഷോറൂം വില 14.39 ലക്ഷം രൂപയില്‍ തുടങ്ങി 21.19 ലക്ഷം രൂപ വരെയാണ്. ഹാരിയറിന്റെയും സഫാരിയുടെയും പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചു കഴിഞ്ഞു.