ടാറ്റ ഇവി തന്നെ ഇന്ത്യയിൽ രാജാവ് ! മഹീന്ദ്രയേക്കാൾ 10 ഇരട്ടി ഇവികൾ വിറ്റ് ടാറ്റ !

അതിവേഗം വളർന്ന് കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ ഇലക്ട്രിക് കാർ വിപണി. ഉത്സവ സീസൺ ലക്ഷ്യം വച്ചുകൊണ്ട് പുത്തൻ വാഹനങ്ങളാണ് വാഹന നിർമാതാക്കൾ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ദിവസവും ടാറ്റ മോട്ടോർസ് ഒരു പുത്തൻ ഇവി പുറത്തിറക്കിയിരുന്നു. ഇലക്ട്രിക് ഇലക്ട്രിക് എസ്‌യുവി കൂപ്പെ എന്ന സെഗ്മെന്റിന് തുടക്കമിട്ടുകൊണ്ട് ടാറ്റ കർവ്വ് ഇവിയാണ് വിപണിയിലെത്തിയത്. ടാറ്റയുടെ ഇലക്ട്രിക് പോർട്ഫോളിയോയിലെ അഞ്ചാമത്തെ മോഡലാണ് കർവ് ഇവി. അഞ്ച് ഇവികൾ കൊണ്ടുതന്നെ എതിരാളിയായ മഹീന്ദ്രയേക്കാൾ പത്തിരട്ടി വിൽപ്പനയാണ് ടാറ്റ നേടുന്നത്.

2024 ജൂലൈയിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ മുൻ മാസത്തെ അപേക്ഷിച്ച് 9.38 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിൽ വിതരണം ചെയ്തത് 7,541 യൂണിറ്റ് ഇവികളാണ്. എന്നാൽ 2024 ജൂലൈയിൽ 4,775 ഇവികൾ വിറ്റ് പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത് ടാറ്റ മോട്ടോർസ് ആണ്.

എംജി മോട്ടോർ ഇന്ത്യ, മഹീന്ദ്ര, ബിവൈഡി, സിട്രൺ തുടങ്ങിയ നിർമ്മാതാക്കളാണ് പിന്നിൽ. 2024 ജൂണിൽ വിറ്റ 4,346 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ മോട്ടോർസ് 9.87 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇന്ത്യയിലെ നമ്പർ വൺ പാസഞ്ചർ ഇവി ബ്രാൻഡായും ടാറ്റ മാറി. എന്നാൽ 2023ൽ ഇതേ മാസം ടാറ്റയുടെ വിൽപ്പന 5471 യൂണിറ്റായിരുന്നു.

2023 ജൂലൈ മാസത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 12.72 ശതമാനം ഇടിവാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ടിക് വാഹനങ്ങൾ വിറ്റഴിക്കുന്ന ബ്രാൻഡുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം എംജി മോട്ടോർ ഇന്ത്യയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. 1,522 യൂണിറ്റുകൾ വിറ്റാണ് എംജി മോട്ടോർ രണ്ടാം സ്ഥാനത്തെത്തിയത്. 2024 ജൂൺ വിറ്റ 1,405 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രാൻഡ് 8.33 ശതമാനം വളർച്ച രേഖപ്പെടുത്തി.

മഹീന്ദ്ര നിലവിൽ XUV 400 എന്ന ഒറ്റ ഇവി മാത്രമാണ് പുറത്തിറക്കുന്നത്. 2024 ജൂലൈയിൽ 487 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്താണ് മഹീന്ദ്ര. 2024 ജൂണിൽ വിറ്റ 446 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ മഹീന്ദ്ര 9.19 ശതമാനം വളർച്ച നേടിയിട്ടുണ്ട്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ മഹീന്ദ്രക്ക് വളർച്ച ഉണ്ടായിട്ടുണ്ട്. 2023 ജൂലൈയിൽ വിറ്റ 379 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 28.50 ശതമാനമാണ് മഹീന്ദ്രയുടെ വാർഷിക വളർച്ച.

2024 ജൂലൈയിൽ മഹീന്ദ്രയേക്കാൾ 10 മടങ്ങ് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റ് ടാറ്റ സെഗ്മെന്റിലെ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ടാറ്റ നെക്‌സോൺ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, ടിഗോർ ഇവി തുടങ്ങിയ മോഡലുകളാണ് ടാറ്റയുടെ ഇവി വിൽപ്പനയ്ക്ക് കരുത്താകുന്നത്. വിൽപ്പന വീണ്ടും ഉയർത്താനായി കർവിനെ കൂടാതെ വേറെ ഇവികൾ കൂടി ടാറ്റ കൊണ്ടുവരുന്നുണ്ട്.

Read more