ജനപ്രിയ ഇരുചക്ര വാഹനം, സ്‌പ്ലെന്‍ഡറിനെ റിച്ചാക്കി ഹീറോ, വില വിവരങ്ങള്‍

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹനമായ സ്‌പ്ലെന്‍ഡറിന്റെ സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്സ്റ്റിഇസി അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്എംഎസ് അലേര്‍ട്ട്, റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍, കുറഞ്ഞ ഇന്ധന സൂചകം, എല്‍ഇഡി ഹൈ ഇന്റെന്‍സിറ്റി പൊസിഷന്‍ ലാമ്പ് , എക്സ്‌ക്ലൂസീവ് ഗ്രാഫിക്സ് തുടങ്ങിയ സവിശേഷതകളാല്‍ സമ്പന്നമാണ് ഈ മോഡല്‍.

8,000ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 8.05 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 97.2സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. റൈഡറിന്റെ പിന്‍ബലത്തിനും സുരക്ഷയ്ക്കുമായി ഒരു സൈഡ്സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്ഓഫും സൈഡ്സ്റ്റാന്‍ഡ് വിഷ്വല്‍ ഇന്‍ഡിക്കേഷനും മോഡലില്‍ ഉണ്ട്. വാഹനം മറിയുന്ന അവസരത്തില്‍ എഞ്ചിന്‍ തനിയെ ഓഫ് ആകുന്ന ബാങ്ക്ആംഗിള്‍സെന്‍സര്‍ ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.

2022 Hero Splendor Plus Xtec Launch Price Rs 73k - New Features, Colours

ക്യാന്‍വാസ് ബ്ലാക്ക്, സ്പാര്‍ക്ലിംഗ് ബീറ്റ ബ്ലൂ, പേള്‍ വൈറ്റ്, ടൊര്‍ണാഡോ ഗ്രേ എന്നിവയുള്‍പ്പെടെ നാല് പുതിയ കളര്‍ സ്‌കീമുകളില്‍ സ്പ്ലെന്‍ഡര്‍ പ്ലസ് എക്സ്റ്റിഇസി ലഭ്യമാണ്. പുതിയ 2022 ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് എക്സ്റ്റിഇസിന്റെ വില 72,900 രൂപ മുതലാണ് ആരംഭിക്കുന്നത്.

‘ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഇത് ഒരു ഐക്കണാണ്. സാങ്കേതികമായി നൂതനമായ സവിശേഷതകളും മികച്ച ആധുനിക രൂപകല്‍പ്പനയും ചേര്‍ത്ത് സ്പ്ലെന്‍ഡര്‍ എക്സ്റ്റിഇസി മോഡലിന്റെ സമാരംഭത്തിലൂടെ നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുന്നത് തുടരും’ ഹീറോ മോട്ടോകോര്‍പ്പിന്റെ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് മേധാവി മാലോ ലെ മാസന്‍ പറഞ്ഞു.