കൂടുതല്‍ റേഞ്ചും കരുത്തുറ്റ ഭാവ മാറ്റങ്ങളുമായി എംജി ZS ഇലക്ട്രിക് ഇന്ത്യന്‍ വിപണിയിലേക്ക്

2022 ഫെബ്രുവരിയോടെ എംജി ZS ഇവിയുടെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി എംജി.പരിഷ്‌ക്കരിച്ച ഇലക്ട്രിക് എസ്യുവിയുടെ പരീക്ഷണയോട്ടം രാജ്യത്തെ പല വഴികളിലും നടക്കുന്നുണ്ട് ഇപ്പോള്‍. കഴിഞ്ഞ ഒക്ടോബറില്‍ വിദേശ നിരത്തുകളില്‍ എത്തിയ വാഹനത്തിന് സമാനമായിരിക്കും ഇന്ത്യയിലെത്തുന്ന വാഹനവും എന്നാണ് കമ്പനി വൃത്തങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.

പുതിയ മോഡലിന്റെ ഏറ്റവും വലിയ മാറ്റം ഇലക്ട്രിക് എഞ്ചിനിലായിരിക്കും.അതായത് ബാറ്ററി പായ്ക്ക് കൂടുതല്‍ മികച്ചതായിരിക്കും. 72 kWh ബാറ്ററിയും 51 kWh ബാറ്ററിയും എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് അന്താരാഷ്ട്രതലത്തില്‍ 2022 മോഡല്‍ എംജി ZS ഇവി ഫെയ്സ്ലിഫ്റ്റ് ലഭ്യമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ പതിപ്പിന് ഇതിലെ ചെറിയ ബാറ്ററി ഓപ്ഷനായിരിക്കും. അത് നിലവിലെ ഇലക്ട്രിക് എസ്യുവിയില്‍ പ്രവര്‍ത്തിക്കുന്ന 44.5 kWh ബാറ്ററിയേക്കാള്‍ വലുതാണ്.

MG ZS EV 2020 pricing and spec confirmed: This is Australia's  most-affordable electric car - Car News | CarsGuide

എംജിയുടെ ആസ്റ്റര്‍ എന്ന മോഡലിന് ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ച AI പേഴ്സണല്‍ അസിസ്റ്റന്റ് ഉണ്ട്. ഇത് 2022 ZS ഇവിയുടെ ഫെയ്സ്ലിഫ്റ്റിലേക്കും എത്തിയേക്കാമെന്നും കരുതപ്പെടുന്നു. ഈ മാറ്റങ്ങളെല്ലാം നിലവിലെ മോഡലിനെ അപേക്ഷിച്ച് ഫെയ്സ്ലിഫ്റ്റ് പതിപ്പ് വളരെ ചെലവേറിയതാക്കും. നിലവില്‍ എംജിയുടെ ഇലക്ട്രിക് എസ്യുവിക്ക് 21.49 ലക്ഷം രൂപ മുതല്‍ 25.18 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

MG ZS EV Front Fender

ഫെയ്സ്ലിഫ്റ്റ് ചെയ്ത എംജി ZS ഇലക്ട്രിക്കിന് കൂടുതല്‍ ഷാര്‍പ്പായ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മുന്നിലും പിന്നിലും പുതിയ ബമ്പറുകള്‍, റീസ്‌റ്റൈല്‍ ചെയ്ത ടെയില്‍ ലൈറ്റുകള്‍ എന്നിവയും ഉണ്ടായിരിക്കും. ഇത് അടുത്തിടെ വിപണിയില്‍ എത്തിയ ആസ്റ്ററിലേതിന് സമാനമായ രൂപകല്പനയില്‍ ആയിരിക്കുമെന്നാണ് സൂചന. 2022 ZS ഇവിയ്ക്ക് വ്യത്യസ്ത അലോയ് വീലുകള്‍ സമ്മാനിച്ചായിരിക്കും എംജി പ്രധാന മാറ്റംവരുത്തുക.

MG India to introduce its second EV in early 2023

മുന്‍ ഗ്രില്ലിന് പകരം ബോഡി-നിറമുള്ള പാനല്‍ മെഷ് പോലുള്ള ഡിസൈനും ചാര്‍ജിംഗ് പോര്‍ട്ടും നല്‍കും. എസ്യുവിയുടെ 2022 ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയറിലും കമ്പനി മാറ്റങ്ങള്‍ വരുത്തും.എന്നാല്‍ പരിഷ്‌ക്കരിച്ച ട്രിമ്മുകളും അപ്‌ഹോള്‍സ്റ്ററിയും പോലെ സ്‌റ്റൈലിംഗ് ഫ്രണ്ടില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമായിരിക്കും കാണാനാവുക. പുറമെ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ ചില അധിക ഫീച്ചറുകള്‍ ഇലക്ട്രിക് എസ്യുവിക്ക് ലഭിച്ചേക്കും.