തുരുമ്പെടുത്ത് വിമാനവാഹിനി കപ്പൽ ; സാവോ പോളോയെ ബ്രസീൽ കടലിൽ മുക്കിയതിന് പിന്നിലെ കാരണം

കാലപ്പഴക്കത്തെ തുടർന്ന് നാശത്തിന്റെ വക്കിലെത്തിയ ‘സാവോ പോളോ’ എന്ന വിമാനവാഹിനി കപ്പൽ ബ്രസീൽ കടലിൽ മുക്കി. പലതരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഒരു രാജ്യവും സാവോ പോളോയെ തീരത്ത് അടുപ്പിക്കാൻ സമ്മതിച്ചിരുന്നില്ല. ബ്ര​സീ​ലി​യ​ൻ തീ​ര​ത്ത് നി​ന്ന് 550 കി​ലോ​മീ​റ്റ​ർ അകലെയായി ക​ട​ലി​ൽ 16,000 അ‌​ടി താഴ്ചയിലേക്കാണ് കപ്പൽ താഴ്ത്തിയിരിക്കുന്നത്. വിഷാംശമുള്ളതും അർബുദഘടകവുമാണെന്ന് കരുതുന്ന ആസ്ബസ്‌റ്റോസും ഹാ​നി​ക​ര​മാ​യ മറ്റ് ലോ​ഹ ​ഭാ​ഗ​ങ്ങ​ളു​മു​ള്ള ക​പ്പ​ൽ ക​ട​ലി​ൽ താഴ്ത്തുന്നത് പ്രകൃതിക്ക് ദോ​ഷ​ക​ര​മാ​ണെ​ന്ന് അറിയിച്ച് നേരത്തെ പ​രി​സ്ഥി​തി​വാ​ദി​ക​ൾ രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധങ്ങളെല്ലാം അ​വ​ഗ​ണി​ച്ചാ​ണ് ബ്ര​സീ​ൽ കപ്പൽ കടലിൽ മുക്കിയത്. പരിസ്ഥിതി സംഘടനയായ ‘ബ്രസീൽ ആക്ഷൻ നെറ്റ്‍വർക്ക്’ ബ്രസീൽ പ്രസിഡന്റായ ലൂല ഡി സിൽവയെ ഇക്കാര്യങ്ങളറിയിച്ച് സമീപിച്ചിരുന്നുവെങ്കിലും കപ്പൽ കടലിൽ മുക്കുന്നത് തടയാൻ കഴിഞ്ഞില്ല. ഇതൊരു സർക്കാർ സ്പോൺസേഡ് പരിസ്ഥിതി കുറ്റകൃത്യമാണെന്ന് പരിസ്ഥിതി, തൊഴിൽ, മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ ഷിപ് ബ്രേക്കിങ് പ്ലാറ്റ്ഫോം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

കപ്പലുകളിലുള്ള എഞ്ചിനുകളുടെ നിരന്തരമായ വൈബ്രേഷനുകളിൽ നിന്ന് നാവികരെ സംരക്ഷിക്കുന്നതിനുള്ള മരുന്നായും ഇൻസുലേറ്ററായും ആസ്ബസ്റ്റോസ് കപ്പലുകളിൽ ഉപയോഗിച്ച് വന്നിരുന്നു. എൻ‌ജി‌ഒ ഷിപ്പ് ബ്രേക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ കണക്കനുസരിച്ച് ആസ്ബസ്റ്റോസ് 2002 മുതൽ കപ്പലുകളിൽ നിരോധിച്ചിട്ടുണ്ടെങ്കിലും പുതിയ നിർമാണങ്ങളിൽ 50 ശതമാനവും നിലവിലുള്ള 65 ശതമാനത്തിലധികം കപ്പലുകളിലും ഇപ്പോഴും ആസ്ബറ്റോസ് കാണപെടുന്നുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ബ്രസീലിയൻ തുറമുഖങ്ങളിൽ കപ്പലിനെ കടത്തി വിടാൻ അനുവദിച്ചില്ലെന്ന് ബ്രസീലിയൻ നാവികസേന അറിയിച്ചിരുന്നു. കപ്പൽ വെള്ളമെടുക്കുന്നതിനാലും മുങ്ങാൻ സാധ്യതയുള്ളതിനാലും ആയിരുന്നു തുറമുഖങ്ങളിൽ കടത്തിവിടാതിരുന്നത്. ബ്രസീലിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിൽ 350 കിലോമീറ്റർ തീരത്ത് 5,000 മീറ്റർ ആഴത്തിൽ കപ്പൽ മുക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നും നാവികസേന വ്യക്തമാക്കിയിരുന്നു.

ഉ​പ‌​യോ​ഗ​ര​ഹി​ത​മാ​യ ക​പ്പ​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ തു​ർ​ക്കി​ഷ് ക​മ്പ​നി​ക്ക് ബ്ര​സീ​ൽ ക​രാ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ തു​ർ​ക്കി​യി​ലെ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പ് മൂ​ലം ഈ ​നീ​ക്കം പരാജയപെട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​ഠ​ന​ത്തി​നൊ​ടു​വി​ൽ ക​പ്പ​ൽ ത​ങ്ങ​ളു​ടെ തീ​ര​ത്ത് അ​ടു​ത്താ​ൽ പാ​രി​സ്ഥി​തി​ക ദോ​ഷ​മു​ണ്ടാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ബ്ര​സീ​ൽ, സാ​വോ പോ​ളോ​യെ എന്നെന്നേക്കുമായി ക​ട​ലി​ൽ താ​ഴ്ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബ്രസീലിയൻ നാവികസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ക്ലെമെൻസോ ക്ലാസ് വിമാനവാഹിനി കപ്പലായിരുന്നു സാവോ പോളോ. 1963 ൽ ഫ്രഞ്ച് നാവികസേനയിൽ ഫോച്ച് എന്ന പേരിൽ കമ്മീഷൻ ചെയ്ത കപ്പൽ 2000 വരെ ഫ്രാൻസിനായി സേവനം തുടർന്നു. പിന്നീട് ബ്രസീലിലേക്ക് മാറുകയും മുൻനിര വിമാനവാഹിനി കപ്പലായി മാറുകയും ചെയ്തു.

ബ്രസീൽ നാവികസേനയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ കപ്പലിന് ഇടയ്ക്കിടെ അറ്റകുറ്റപണികൾ വേണ്ടിവരികയും നിരവധി തകരാറുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഒടുവിൽ 2017ൽ സാവോ പോളോ പ്രവർത്തിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയതോടെ കപ്പൽ ഡീകമ്മീഷൻ ചെയ്യാൻ ബ്രസീൽ തീരുമാനിച്ചു. CATOBAR സംവിധാനമാണ് കപ്പലിൽ ഉപയോഗിച്ചിരുന്നത്. 22 ജെറ്റുകളും 27 ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുള്ള 870 അടി നീളമുള്ള ഫ്ലൈറ്റ് ഡെക്കുമുണ്ട് കപ്പലിന് 32000 ടണ്ണിലധികം ഭാരമുണ്ട്. 1950 മുതലുള്ള അൻപത് വർഷങ്ങൾ ഫ്രഞ്ച് നാവിക പടയ്ക്കായി ലോകമെമ്പാടുമുണ്ടായ വിവിധ ദൗത്യങ്ങളിൽ പങ്കാളിയായ കപ്പലാണ് ഫോ​ച്ച് എന്നറിയപ്പെട്ടിരുന്ന സാവോ പോ​ളോ. ഫ്രാൻസ് ആദ്യത്തെ ആണവ പരീക്ഷണങ്ങളടക്കം നടത്തിയതും ഈ കപ്പൽ ഉപയോഗിച്ചു തന്നെയായിരുന്നു. 12 മി​ല്യ​ൺ ഡോ​ള​ർ മു​ട​ക്കിയാണ് 2000​ൽ ബ്ര​സീ​ൽ ഈ വി​മാ​ന​വാ​ഹി​നി സ്വ​ന്ത​മാ​ക്കി​യ​ത്.