ബ്ലൂടൂത്ത് അപ്‌ഡേറ്റ് അടക്കം പുതിയ ഫീച്ചറുകളുമായി യമഹ MT15

തങ്ങളുടെ ഏറ്റവും മികച്ച ജനപ്രിയ എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ്-ഓറിയന്റഡ് ബൈക്കുകളിലൊന്നായ MT15-ന് പുതിയ ഫീച്ചറുകളും സ്റ്റേഷന്‍ നല്‍കുകയാണ് യമഹ. ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഒരു പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ആയിരിക്കും പ്രധാന പരിഷ്‌കാരങ്ങളില്‍ ഒന്ന്. ഇത് R15 V4-ന് സമാനമായിരിക്കാനാണ് സാധ്യത.

ഇതിന്റെ അവതരണം സംബന്ധിച്ച് കമ്പനി ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ഈ മോഡല്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍/ഓഫ്, ഗിയര്‍ പൊസിഷന്‍, ഗിയര്‍ ഷിഫ്റ്റ് ടൈമിംഗ് ഇന്‍ഡിക്കേറ്റര്‍, ട്രാക്ക്/സ്ട്രീറ്റ് മോഡ്, ലാപ് ടൈമിംഗ്സ്, ശരാശരി മൈലേജ്, ശരാശരി വേഗത, കൂളന്റ് താപനില, തുടങ്ങി ഒരുപിടി പുത്തന്‍ മാറ്റങ്ങള്‍ ഓടുകൂടി ആയിരിക്കും യമഹയുടെ പുതിയ മോഡല്‍ നിരത്തിലെത്തുക.

2022 Yamaha MT15 Launch Soon - New Features, Bluetooth Update

വാഹനമോടിക്കുന്നയാള്‍ക്ക് കണ്‍സോളുമായി അവരുടെ സ്മാര്‍ട്ട്ഫോണുകള്‍ കണക്ട് ചെയ്യാനുള്ള സൗകര്യം പുതിയ മോഡലില്‍ ഉണ്ടാകും. ഒപ്പം Y-കണക്ട് ആപ്പ്, കണക്റ്റ് ചെയ്തുകഴിഞ്ഞാല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌ക്രീന്‍ കോള്‍ അലേര്‍ട്ട്, എസ്എംഎസ്, ഇമെയില്‍ അറിയിപ്പ്, ഫോണ്‍ ബാറ്ററി ലെവല്‍, ആപ്പ് കണക്റ്റിവിറ്റി നില തുടങ്ങിയ വിവരങ്ങള്‍ ബൈക്ക് നിങ്ങള്‍ക്ക് കാണിച്ചു തരുകയും ചെയ്യും.Y-കണക്ട് ആപ്പില്‍, ഉപയോക്താക്കള്‍ക്ക് ഇന്ധന ഉപഭോഗ ട്രാക്കര്‍, അവസാന പാര്‍ക്കിംഗ് ലൊക്കേഷന്‍, റിവേഴ്‌സ് ഡാഷ്‌ബോര്‍ഡ്, തകരാര്‍ അറിയിപ്പ്, മെയിന്റനന്‍സ് വാര്‍ണിംഗ്, റൈഡ് അനലിറ്റിക്‌സ് എന്നിവ പോലുള്ള നിരവധി വിവരങ്ങള്‍ അറിയാനുള്ള സൗകര്യമുണ്ട്.

MT15-ന്റെ മറ്റൊരു പ്രധാന അപ്‌ഡേറ്റ് മുന്‍വശത്തുള്ള യു എസ് ഡി ഫോര്‍ക്കുകളായിരിക്കുമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.ഉയര്‍ന്ന വേഗതയിലും വളവിലും ബ്രേക്കിംഗ് സമയത്തും മികച്ച നിയന്ത്രണവും കൈകാര്യം ചെയ്യലും ഉറപ്പാക്കിക്കൊണ്ട് യു എസ് ഡി ഫോര്‍ക്കുകള്‍ റൈഡ് ഡൈനാമിക്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.R15 V4-ല്‍ യു എസ് ഡി ഫോര്‍ക്കുകള്‍ ഗോള്‍ഡന്‍ ഫിനിഷിലാണ് നല്‍കിയിരിക്കുന്നത്. നിലവിലെ രൂപത്തില്‍, ബൈക്കിന് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്.
ശരിയായ ബൈക്ക് പരിചരണവും അറ്റകുറ്റപ്പണിയും ഉറപ്പാക്കുക, ഉപയോക്താക്കളെ അവരുടെ റൈഡിംഗ് കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുക എന്നിവയാണ് ഈ പുതിയ മോഡലിന് നല്‍കുന്ന അപ്‌ഡേഷനുകളുടെ അടിസ്ഥാന ആശയമെന്നും കമ്പനി വ്യക്തമാക്കുന്നു.

Finally, Yamaha MT 15 New Model 2022 Front Look Revealed - All Changes | Price And Launch Date ? - YouTube

റിയര്‍ ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് സസ്പെന്‍ഷന്‍ നിലവിലെ മോഡലിന് സമാനമായിരിക്കും. ഡ്യുവല്‍-ചാനല്‍ എബിഎസ് ആണ് MT-15-ന് അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു സവിശേഷത. നിലവില്‍, സിംഗിള്‍-ചാനല്‍ എബിഎസാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.

മുന്നില്‍ 282 എം എം ഡിസ്‌ക്കും പിന്നില്‍ 220 എം എം ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ബൈക്കിന് രണ്ടറ്റത്തും 17 ഇഞ്ച് വീലുകളുണ്ട്. അതുപോലെ 100/80 ഫ്രണ്ട്, 140/70 വീതിയുള്ള പിന്‍ ടയര്‍ എന്നിവയുണ്ട്.ബൈ-ഫങ്ഷണല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങള്‍, ശില്‍പ്പമുള്ള ഇന്ധന ടാങ്ക്, പരുക്കന്‍ എഞ്ചിന്‍ ഗാര്‍ഡ്, ക്രോം-ടിപ്പ്ഡ് എക്‌സ്‌ഹോസ്റ്റ്, ഗ്രാബ് ബാറോടുകൂടിയ യൂണി-ലെവല്‍ സീറ്റ്, ഉയര്‍ത്തിയ എല്‍ഇഡി ടെയില്‍ ലൈറ്റ് തുടങ്ങിയ സവിശേഷതകളോടെയാകും ബൈക്കിനെ വിപണിയില്‍ എത്തിക്കുക.

Yamaha MT 15 with Dual Channel ABS will be Launch soon

Read more

എഞ്ചിന്‍ നിലവിലെ മോഡലിന്റേതിന് സമാനമായിരിക്കും. അതായത് 155 സിസി, ലിക്വിഡ് കൂള്‍ഡ്, SOHC, 4-വാല്‍വ് യൂണിറ്റ് തന്നെയാകും നവീകരിച്ച് എത്തുന്ന മോട്ടോര്‍സൈക്കിളിനും കരുത്ത് നല്‍കുക. MT15 നിലവില്‍ 1.47 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് വിപണിയില്‍ വില. അപ്ഡേറ്റ് ചെയ്ത 2022 MT15-ന് 10,000 രൂപ വരെ വില കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.