Monday, 21 September 2026
‘Honest storytelling is a powerful means of change
11:24:32 AM IST
Football

ഞങ്ങളുടെ പിഴവ് കൊണ്ട് അർജന്റീനയ്ക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു, ഇംഗ്ലണ്ട് തോൽക്കാൻ കാരണം അതാണ്: ഹാരി കെയ്ൻ

SHARE

ഇന്ന് നടന്ന ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത് എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.

ആന്തണി ഗോർഡന്റെ ഗോളിൽ ഇംഗ്ലണ്ട് ആദ്യം മുന്നിലായിരുന്നു. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കളി പരുക്കനാകാൻ തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.

ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി.

മത്സരം തോറ്റ ശേഷം ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ സംസാരിച്ചു. ‘ എനിക്ക് തോനുന്നു ഞങ്ങൾ ഒരുപാട് കോർണറുകളും അവസരങ്ങളും അർജന്റീനയ്ക്ക് കൊടുത്തു. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്, കാരണം ഇതിനു മുൻപുള്ള മത്സരങ്ങളിൽ ഞങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്’ ഹാരി കെയ്ൻ പറഞ്ഞു.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →