താമരശേരിയില്‍ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു
ന്യൂസ് ഡെസ്ക്
23 September 2026, 2:46 pm
താമരശേരിയിൽ സ്കൂൾ ഗ്രൗണ്ടിൽ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. ചാലക്കര ഗവ. യു.പി. സ്കൂളിലെ വിദ്യാർഥി അഹിയാൻ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം. തുടർന്ന് അധ്യാപകർ കുട്ടിയെ ഉടൻ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് അഹിയാൻ മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More
ചാര്‍ട്ടേഡ് വിമാനത്തില്‍ ന്യായീകരണവുമായി വി ഡി; വിമാനം ഒരുക്കിയത് മലയാളിയായ പരിചയക്കാരന്‍, പേര് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല, വേണ്ടിവന്നാല്‍ ഇനിയും പോകും; വിമാനം ഒരുക്കുന്നവര്‍ക്ക് ഒരു സൗകര്യവും നല്‍കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി
‘കെ എം ഷാജിയുടെ റേഞ്ച് റോവറിന് അനുമതിയില്ല, സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം’; റേഞ്ച് റോവർ വിവാദം കത്തുന്നു
‘തെളിവിന്റെ കണിക പോലുമില്ല, പിന്നെന്തിന് ഒളിച്ചോടണം’; പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം നിയമപരമായി നേരിടുമെന്ന് എംവി ഗോവിന്ദൻ
ന്യൂസ് ഡെസ്ക്
View all posts →