ചരിത്രം ഉയർത്തി മീരാബായ് ചാനു; ഏഷ്യൻ ഗെയിംസിൽ ഭാരോദ്വഹനത്തിന് 28 വർഷത്തിന് ശേഷം ഇന്ത്യയുടെ വെള്ളിത്തിളക്കം
ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ മീരാബായ് ചാനു. 198 കിലോഗ്രാം ഭാരമുയർത്തി വെള്ളി മെഡൽ നേടിയ ചനു, ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്ക്കാണ് വിരാമമിട്ടത്. ചാനുവിന്റെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ കൂടിയാണിത്.
1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി നേടിയ മെഡലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ മെഡൽ ലഭിക്കുന്നത്. ഇതോടെ ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലുമെല്ലാം മെഡൽ നേടുന്ന ഇന്ത്യൻ ഭാരോദ്വഹന താരമെന്ന നേട്ടവും ചാനു സ്വന്തമാക്കി.
അതേസമയം, നഗോയയിലെ ഷൂട്ടിങ് റേഞ്ചിലും ഇന്ത്യ മെഡൽ നേടി. സ്കീറ്റ് പുരുഷ-വനിത ടീം ഇനങ്ങളിൽ ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി. എന്നാൽ പാരിസ് ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടിയ മനു ഭാക്കറിന് 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത, ടീം ഇനങ്ങളിൽ മെഡൽ നേടാനായില്ല. സോഫ്റ്റ് ടെന്നിസിലും ഇന്ത്യക്ക് ചരിത്രനേട്ടമുണ്ടായി. സെമിയിൽ പരാജയപ്പെട്ടെങ്കിലും ജയ് മീണ വെങ്കല മെഡലോടെ മടങ്ങും. ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നിസിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
പകുതി മൈതാനം താണ്ടി സലയുടെ മിന്നൽ കുതിപ്പ്; ഗലാറ്റസറായിക്കെതിരെ ഹാട്രിക്, ട്രാബ്സോൺസ്പോറിന് 4-0ന്റെ തകർപ്പൻ ജയം
ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്രനേട്ടം; ഷൂട്ടിങ്ങിൽ വെള്ളി നേടി വിദർശ കെ. വിനോദ്