Tuesday, 22 September 2026
‘Honest storytelling is a powerful means of change
04:24:27 PM IST
Auto

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന്‍ വിപണിയില്‍ !

ന്യൂസ് ഡെസ്ക് 22 September 2026, 4:24 pm
SHARE

റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളുകളിൽ ഒന്നായതും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ മോഡലായ ക്ലാസിക് 350യുടെ പുതിയ സിഗ്നേച്ചര്‍ വൈറ്റ് എഡിഷന്‍ പുറത്തിറക്കി. ഏറ്റവും ഉയര്‍ന്ന വേരിയന്റുകളില്‍ ഒന്നായാണ് ഈ മോഡൽ അവതരിപ്പിച്ചത്.

പഴയ തലമുറ റോയൽ എൻഫീൽഡ് ക്ലാസിക് 350 യിലാണ് സിഗ്നേച്ചർ വൈറ്റ് ആദ്യം അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ ഇതാദ്യമായാണ് ജെ-സീരീസ് പ്ലാറ്റ്‌ഫോമിൽ എത്തുന്നത്. എഞ്ചിൻ സവിശേഷതകളും മെക്കാനിക്കലുകളും മറ്റ് മോഡലുകളിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

മോഡലിന്റെ ഫ്യുവല്‍ ടാങ്കും സൈഡ് പാനലുകളും വെള്ള നിറത്തിലാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഇതിന് മാറ്റ് കൂട്ടാനായി കറുത്ത വരകൾ നല്‍കിയിട്ടുണ്ട്. ഫെന്‍ഡറുകള്‍ കറുപ്പ് നിറത്തിലാണ് തിളങ്ങുന്നത്. പ്രീമിയം ബ്രൗണ്‍ ടൂറിങ് സീറ്റുകളും സൈഡ് പാനലില്‍ പുതിയ ക്ലാസിക് ലോഗോയും ഫ്യുവല്‍ ടാങ്കില്‍ സ്റ്റെന്‍സില്‍ ശൈലിയിലുള്ള ഡെക്കാലുമാണ് മറ്റു ഫീച്ചറുകള്‍.

ഇരുവശങ്ങളിലും റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജുകൾ നൽകിയിട്ടുണ്ട്. അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ച്, അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ടും ട്രിപ്പര്‍ പോഡും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. റെഡ്ഡിച്ച് റെഡ് 1.87 ലക്ഷം രൂപ മുതൽ ഏറ്റവും ഉയർന്ന സിഗ്നേച്ചർ വൈറ്റിന് 2.24 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →