റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ; ആശങ്കയിൽ ഇന്ത്യൻ കയറ്റുമതി മേഖല
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ കയറ്റുമതി രംഗം. ഉയർന്ന തീരുവ താങ്ങാനാകില്ലെന്നും ഇത് കയറ്റുമതിയെ സാരമായി ബാധിക്കുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ വ്യക്തമാക്കി. റഷ്യൻ എണ്ണയുടെ വിതരണം വെട്ടിക്കുറച്ചാൽ റിഫൈനറികളുടെ ലാഭത്തെയും ഇത് ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് നിശ്ചിത ക്വാട്ട ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ നീക്കത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും തീരുവയുടെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മോദി-ട്രംപ് ബന്ധം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. റഷ്യൻ എണ്ണയ്ക്ക് പകരമായി ബദൽ ക്രൂഡ് ഓയിൽ ഉറവിടങ്ങൾ കണ്ടെത്താൻ ഇന്ത്യക്ക് കഴിയുമോയെന്നും കേന്ദ്രം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം, വിദേശകാര്യമന്ത്രിയുടെ ഐക്യരാഷ്ട്രസഭാ പ്രസംഗത്തിലും ജി20 യോഗത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കാനുള്ള ഒരുക്കത്തിലാണ്. അമേരിക്കൻ തീരുവ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തുടർനിലപാടും ഉറ്റുനോക്കുകയാണ്.
യുഎസ് പ്രസിഡൻ്റിനെതിരെയും ഭരണകൂടത്തിനെതിരെയും വ്യാജ വാർത്തകൾ നൽകുന്നു; സിഎൻഎൻ അടക്കം മൂന്ന് മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ വിലക്കി ട്രംപ്
കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ; നെസ്ലെ ഇന്ത്യക്കെതിരെ നടപടി കടുപ്പിച്ച് FSSAI