‘കാർ റേസ് കാണാനല്ല, 15,300 കോടിയുടെ നിക്ഷേപത്തിനെന്ന് സർക്കാർ’; ലണ്ടൻ സന്ദർശനം കഴിഞ്ഞ് വിജയ് ചെന്നൈയിൽ
ആറ് ദിവസത്തെ ലണ്ടൻ സന്ദർശനത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിൽ തിരിച്ചെത്തി. രാവിലെ എട്ടോടെയാണ് അദ്ദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. തമിഴ്നാട്ടിലേക്ക് നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 10ന് മുഖ്യമന്ത്രി ലണ്ടനിലേക്ക് പോയത്.
എന്നാൽ, ലണ്ടനിലെത്തിയതിന് പിന്നാലെ നടൻ അജിത്തിന്റെ കാർ റേസ് കാണാൻ മുഖ്യമന്ത്രി പോയതിനെ ചൊല്ലി പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. റേസ് ഫ്ലാഗ് ഓഫ് ചെയ്തതും സി. ജോസഫ് വിജയ് ആയിരുന്നു. നടി തൃഷയ്ക്കൊപ്പം റേസ് കാണുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. നിക്ഷേപ സമാഹരണത്തിനായി കാര്യമായ ചർച്ചകൾ നടന്നില്ലെന്നും റേസ് കാണാനാണ് മുഖ്യമന്ത്രി ലണ്ടനിൽ പോയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം, ലണ്ടൻ സന്ദർശനത്തിനിടെ വിവിധ കമ്പനികളുമായി ധാരണാപത്രങ്ങൾ ഒപ്പിട്ടെന്നും 15,300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായും ടിവികെ സർക്കാർ വ്യക്തമാക്കി. ഇതിലൂടെ പതിനായിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാരിന്റെ വാദം. സന്ദർശനത്തിന്റെ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കമ്പനികളുമായി കരാർ ഒപ്പിടുന്ന ചിത്രങ്ങളും ടിവികെ പുറത്തുവിട്ടിരുന്നു.
ബെംഗളൂരു സ്ഫോടനക്കേസ്; മദനിയുടെ അന്തിമവാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി
ഓപ്പറേഷൻ സോഹൻ : സൈന്യത്തിന്റെ സംയുക്ത ദൗത്യത്തിൽ ഉധംപൂരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു