Tuesday, 15 September 2026
‘Honest storytelling is a powerful means of change
04:19:13 PM IST
Kerala

‘വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകൾ, ഹവാല ഇടപാട് നടത്തിയതിൽ മുഹമ്മദ് റിയാസിന് പ്രധാന പങ്ക്’; മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്

ന്യൂസ് ഡെസ്ക് 15 September 2026, 8:03 am
SHARE

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വൻ കള്ളപ്പണ ഇടപാടാണ് നടന്നതെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നും ഇഡി പറയുന്നു. സംസ്ഥാന സർക്കാരിന് ഇഡി കൈമാറിയ 25 പേജുള്ള കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.

റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഇടപാടിൽ കൂട്ടാളികളായിരുന്നുവെന്നും ഹവാല ഇടപാടിനായി 16 അംഗ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നുവെന്നും ഇഡി കത്തിൽ പറയുന്നു. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഒരു നമ്പർ ‘മിനിസ്റ്റർ റിയാസ്’ എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്നും ഹവാല ഇടപാടുകാരനെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നും ഇഡി പറയുന്നു.

2024 മെയ് മാസമുൾപ്പെടെ വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ച് പോയത് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. ദുബായിൽ വീണയുടെ പേരിൽ വസ്ത്രവ്യാപാരം നടത്തുന്നതായി കാണിച്ച് ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും കത്തിൽ പറയുന്നു. വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇഡി പറയുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടിൽ മേയ് 27ന് നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്.

Read More

‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ

s
ന്യൂസ് ഡെസ്ക്
View all posts →