ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം; തുടർന്ന് സംഘർഷം; 21 വിദ്യാർഥികൾക്കെതിരെ കേസ്
ന്യൂസ് ഡെസ്ക്
13 September 2026, 12:39 pm
ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു ആദ്യ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.
കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചതായാണ് മറ്റൊരു പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി.
Read More
‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’; തെറ്റുകൾ പറ്റാത്തവരല്ല, പറ്റിയ തെറ്റുകളിലെ തുറന്ന് പറയലുകളും തിരുത്തലുകളും ആണ് വേണ്ടതെന്ന് എം എ ബേബി
കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, വെള്ളമെടുക്കാൻ വീട്ടുകാർ പോയ തക്കംനോക്കി അഞ്ചര പവൻ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവർന്നു
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്; കാരണം അവ്യക്തം
ന്യൂസ് ഡെസ്ക്
View all posts →