ബ്രിക്സ് ആർക്കും എതിരല്ല; ആഗോള സ്ഥാപനങ്ങളിൽ സമഗ്ര പരിഷ്കരണം വേണമെന്ന് നരേന്ദ്രമോദി
ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിക്സ് ആർക്കും എതിരായ കൂട്ടായ്മയല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇന്ത്യയുടെ താൽപര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചരിത്രപരമായ ഉച്ചകോടിക്കാണ് ദില്ലി വേദിയാകുന്നതെന്നും മോദി പറഞ്ഞു.
അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി പത്ത് നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധികാരം ഏതാനും രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന നിലവിലെ സാഹചര്യം മാറണം. ബ്രിക്സിന്റെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളിലും പരിഷ്കരണം അനിവാര്യമാണെന്നും മോദി പറഞ്ഞു. നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ ചേർന്ന് സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിക്സ് ആഗോളതലത്തിൽ പ്രധാന ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത 20 വർഷത്തേക്കുള്ള വ്യക്തമായ അജണ്ടയ്ക്ക് രൂപം നൽകണമെന്നും മോദി പറഞ്ഞു. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യം ആഗോള വേദിയിൽ പ്രകടമാക്കേണ്ട സമയമാണിത്. നിലവിലെ ആഗോള അധികാരശ്രേണി പിരമിഡ് പോലെയാണെന്നും ഇത് പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളർന്നുവരുന്ന ശക്തികൾക്ക് ആഗോള സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കാളിത്തം വേണമെന്നും ഗ്ലോബൽ സൗത്ത് നിയമങ്ങൾ അനുസരിക്കുന്നവരിൽ നിന്ന് നിയമങ്ങൾ രൂപീകരിക്കുന്നവരായി മാറണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എഐ ഇരുതലമൂർച്ചയുള്ള വാളുപോലെ; തിരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് കഴിയും : നിർമല സീതാരാമൻ
കൈക്കൂലി നൽകി മോര്‍ച്ചറിയുടെ താക്കോൽ കൈക്കലാക്കി, മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കൾ അറസ്റ്റിൽ