ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടിടിഇ അറസ്റ്റില്‍; അമിതമായ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ്
ന്യൂസ് ഡെസ്ക്
12 September 2026, 2:45 pm
ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെയാണ് സംഭവം.തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി. തിരുവനന്തപുരം ഡിവിഷനിലെ ഇയാള്‍ അമിതമായ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.
യുവതിയും ഭര്‍ത്താവും റിസര്‍വേഷന്‍ കോച്ചില്‍ സഞ്ചരിക്കുകയായിരുന്നു. ഇരുവര്‍ക്കും വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്. സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More
എഐ ഇരുതലമൂർച്ചയുള്ള വാളുപോലെ; തിരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് കഴിയും : നിർമല സീതാരാമൻ
കൈക്കൂലി നൽകി മോര്‍ച്ചറിയുടെ താക്കോൽ കൈക്കലാക്കി, മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കൾ അറസ്റ്റിൽ
‘അവസാനം വരെ ഈ ബന്ധം നിലനിൽക്കണം’; വീണ്ടും വിവാഹിതയായി സ്വപ്ന സുരേഷ്
ന്യൂസ് ഡെസ്ക്
View all posts →