Saturday, 12 September 2026
‘Honest storytelling is a powerful means of change
03:53:51 PM IST
Kerala

സംസ്ഥാനത്ത് ആശ്വാസമായി മഴ എത്തുന്നു; തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂസ് ഡെസ്ക് 12 September 2026, 2:01 pm
SHARE

സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. മറ്റന്നാൾ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുനലൂരിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്; 35.6 ഡിഗ്രി സെൽഷ്യസ്. കണ്ണൂരിൽ 35.2 ഡിഗ്രിയും കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →