Sunday, 20 September 2026
‘Honest storytelling is a powerful means of change
04:26:24 PM IST
Kerala

‘ഇമ്മാതിരി തള്ള് തള്ളരുത്, എഐസിസി ആസ്ഥനത്ത് വന്ദേമാതരം മുഴുവൻ പാടിയതിൽ ദേശീയ നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടത്’; എ എ റഹീമിന് മറുപടിയുമായി കെ മുരളീധരൻ

ന്യൂസ് ഡെസ്ക് 16 August 2026, 12:40 pm
SHARE

ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. റഹീം ഇമ്മാതിരി തള്ള് തള്ളരുതെന്ന് കെ മുരളീധരൻ പരിഹസിച്ചു. എഐസിസി ആസ്ഥനത്ത് വന്ദേമാതരം മുഴുവൻ പാടിയതിൽ ദേശീയ നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് പറഞ്ഞ കെ മുരളീധരൻ ദേശീയ ഗാനം മാത്രമേ നിർബന്ധമൊള്ളു എന്നും കൂട്ടിച്ചേർത്തു.

വന്ദേമാതരം പാടുന്നതിൽ വിവാദം ആയതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം കോൺഗ്രസിനെ എല്ലാകാലത്തും പ്രത്യേയശാസ്ത്ര ശൂന്യത വേട്ടയാടിയിട്ടുണ്ട് അത് ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവമെന്ന് എ എ റഹീം എം പി ഇന്നലെ പറഞ്ഞിരുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ പുറത്തുവരുന്ന വാർത്തകൾ അങ്ങനെയല്ലെന്നും എ എ റഹീം പറഞ്ഞിരുന്നു.

കേരളം ഒഴികെയുള്ള കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും (കർണാടക, തെലങ്കാന,ഹിമാചൽ പ്രദേശ്) വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിലാണ്. എഐസിസി ആസ്ഥാനത്ത് കസേരയിട്ടിരിക്കുന്നത് സംഘപരിവാറുകാരാണെന്നും എ എ റഹീം പ്രതികരിച്ചു. കോൺഗ്രസ് ഗാന്ധിയെയും നെഹ്റുവിനെയും ടാഗോറിനെയും മറന്നു. അതാണ് കേരളം ഒഴികെയുള്ള സംസ്ഥാനത്തും എഐസിസി ആസ്ഥാനത്തും കാണാൻ കഴിഞ്ഞത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ഗണഗീതം അടക്കം പാടിയെന്നും എ എ റഹീം എം പി വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →