Wednesday, 23 September 2026
‘Honest storytelling is a powerful means of change
03:11:09 PM IST
Celebrity Talk

‘പത്തിരുപതു വർഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ, ഞാനുമൊരു മനുഷ്യ ജീവിയല്ലേ’; വേർപിരിയലിന്റെ കാരണം തുറന്നുപറഞ്ഞ് ലിസി

SHARE

നീണ്ട 10 വർഷത്തെ വേർപിരിയലിന് ശേഷം ഒന്നിച്ചിരിക്കുകയാണ് സംവിധയകാൻ പ്രിയദർശനും ഭാര്യ ലിസിയും. പിണക്കമെല്ലാം മാറ്റി ഇരുവരും ഒരുമിക്കുമ്പോൾ അവരുടെ വേർപിരിയലിന്റെ കാരണം വ്യക്തമാക്കുകയാണ് ഇരുവരും. മനോരമ വാർഷികപ്പതിപ്പിൽ നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ വേർപിരിയലിന്റെ കാരണം ലിസ്സി വ്യക്തമാക്കിയത്.

അപൂർവമായി മാത്രം വീട്ടിൽ വരുന്നൊരു കുടുംബനാഥനായിരുന്നു പ്രിയേട്ടൻ എന്നാണ് ലിസി പറയുന്നത്. വീട് എങ്ങനെ നടത്തിക്കൊണ്ടുപോകുന്നുവെന്ന് അറിഞ്ഞിട്ടേ ഇല്ല. പ്രിയേട്ടൻ്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു. രണ്ടോ മൂന്നോ മാസത്തെ ഷൂട്ടിനു ശേഷം വീട്ടിലെത്തിയാൽ കുറച്ചു നേരം ഞങ്ങളോടു സംസാരിക്കും. രാവിലെ എഴുന്നേറ്റ് എഡിറ്റിങ് സ്‌റ്റുഡിയോയിലേക്കു പോകും. മടങ്ങി വരുമ്പോൾ ഞാനും മക്കളും കരുതും പുറത്തു കൊണ്ടു പോകുമെന്നും ഡിന്നറിനു പോകുമെന്നുമെല്ലാം. പക്ഷേ, ഉടൻ അടുത്ത സിനിമയുടെ കാര്യത്തിനു പ്രിയേട്ടൻ പോകുമെന്നാണ് ലിസി പറഞ്ഞത്.

ആ സങ്കടമാണ് ഒടുവിൽ പൊട്ടിത്തെറിച്ചത് എന്നും ലിസി പറയുന്നു. പത്തിരുപതു വർഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ. ഞാനുമൊരു മനുഷ്യ ജീവിയല്ലേ. വിട്ടുപോയതു വല്ലാത്ത സങ്കടത്തോടെയാണ്. സുഹൃത്തുക്കളിൽ പലരും ഞങ്ങളോട് ഒരുമിക്കാൻ പല തവണ പറഞ്ഞിരുന്നു. അപ്പോഴെല്ലാം ഇരുവശത്തും വാശി ബാക്കിയായിരുന്നു എന്നും ലിസി പറഞ്ഞു.

ഇതിന് മറുപടി എന്നോണം, ലിസി പറഞ്ഞതു സത്യമാണ് എന്ന് പ്രിയദർശൻ പറയുന്നു. ഞാൻ ഇവരെ യാത്രകൾക്കു കൊണ്ടുപോയിട്ടില്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനായി അപൂർവമായി മാത്രമേ പുറത്തു കൊണ്ടുപോയിട്ടുള്ളു. പണത്തിനു വേണ്ടിയുള്ള ആർത്തിയായിരുന്നില്ല. സിനിമയോടുള്ള കടുത്ത സ്നേഹവും മോഹവുമായിരുന്നു. നാളെ എന്താകുമെന്ന ആകാംക്ഷ അലട്ടിയിരുന്നു. കിട്ടുന്ന സമയംകൊണ്ടു പരമാവധി സിനിമ ചെയ്യാൻ നോക്കിയത് അതുകൊണ്ടാണ് എന്നാണ് പ്രിയദർശൻ പറഞ്ഞത്.

പിന്നീടല്ല, അന്നുതന്നെ അതു തോന്നിയിട്ടുണ്ട്. ഞാൻ സിനിമ ചെയ്യുന്നതുപോലെ ലിസി കുടുംബവും നോക്കുമെന്നു വിശ്വസിച്ചു. അതിന് എന്തെല്ലാം ചെയ്യണമെന്നുപോലും ആലോചിച്ചില്ല. ലിസി പോയ ശേഷമാണ് എനിക്കു ലിസിയുടെ സാന്നിധ്യത്തിന്റെ ശക്തി മനസ്സിലാകുന്നത്. ലിസി പോയത് അവരുടെ തെറ്റുകൊണ്ടും വാശികൊണ്ടുമാണെന്ന്, പോകുന്നതുവരെ ഞാൻ വിശ്വസിച്ചു. പറയുകയും ചെയ്തു. അതുകൊണ്ടാണ് എൻ്റെ വാശിയിൽ ഞാനും ഉറച്ചു നിന്നത് എന്നും പ്രിയദർശൻ പറഞ്ഞു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →