‘ആഗ്രഹിച്ച സമ്പത്തും സമാധാനവും ലഭിക്കുമെന്ന് കരുതിയാണ് പഴയ പങ്കാളിയെ ഉപേക്ഷിച്ചത്’; യമാൽ-ഇനസ് ഗാർസിയ ബന്ധം അവസാനിച്ചോ? യമാലിൻ്റെ കാമുകിയുടെ വീഡിയോ ചർച്ചയാകുമ്പോൾ
2026 വേൾഡ് കപ്പിന് പിന്നാലെ സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാൽ – ഇനസ് ഗാർസിയ സാന്റോസ് ബന്ധം ഏറെ ചർച്ചയായിരുന്നു. തൻ്റെ കുടുംബത്തോടൊപ്പവും കാമുകിയായ ഇനസ് ഗാർസിയ സാൻ്റോസിനോടുമൊപ്പം ധാരാളം സമയം ചെലവഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇനസ് ഗാർസിയ സാൻ്റോസുമായുള ലാമിൻ യമാലിൻ്റെ ബന്ധം പലരിലും കൗതുകവും സംശയവും ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ലമീൻ യമാലും കാമുകിയും പ്രസിദ്ധ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഇനസ് ഗാർസിയയുമായുള്ള പ്രണയ ബന്ധം തകർന്നോ എന്നാണ് ആരാധകരുടെ സംശയം. ഇതിന് ആക്ക്മ കൂടുന്ന വീഡിയോ അടക്കം പുറത്തുവന്ന സാഹചര്യത്തിൽ ഇവരുടെ ബന്ധത്തിന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.
യമാൽ കൊളംബിയയിൽ മറ്റൊരു പെൺകുട്ടിയോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംശയം ബലപ്പെട്ടത്. പിന്നാലെ കാമുകി ഇനസ് പങ്കുവച്ച വീഡിയോയും പുറത്തുവന്നതോടെ ആരാധകർ ബ്രേക്കപ്പ് ഉറപ്പിച്ചു. ഇനസ് പങ്കിട്ട ഏറ്റവും പുതിയ സമൂഹ മാധ്യമ പോസ്റ്റാണ് ഇത്തരമൊരു ചർച്ച ആരാധകർക്കിടയിൽ സജീവമാക്കിയത്. യമാലുമായി പ്രണയത്തിലാകാൻ ഇനസ് തന്റെ മുൻ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന തരത്തിലുള്ള വ്യജ വാർത്തകളും കടുത്ത സൈബർ ആക്രമണവുമായി കുറച്ചു ദിവസമായി അവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് അവർ പങ്കിട്ട പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
മുൻ കാമുകനെ മിസ് ചെയ്യുന്നുണ്ടെന്നും ബന്ധം കൈകാര്യം ചെയ്ത രീതിയിൽ ദുഖമുണ്ടെന്നുമാണ് ഇനസ് വീഡിയോയിൽ പറഞ്ഞത്. ‘എല്ലാവരോടുമായി ഒരു കാര്യം തുറന്നു പറയണം. യമാലിനൊപ്പം പോയാൽ മനസമാധാനവും ഞാൻ ആഗ്രഹിച്ച സമ്പത്തും ലഭിക്കുമെന്ന് കരുതിയാണ് ഞാൻ എൻ്റെ പഴയ പങ്കാളിയെ ഉപേക്ഷിച്ചത്. വഴക്കുകളോ സമ്മർദ്ദമോ ഇല്ലാത്ത ആഡംബരവും സന്തോഷവും നിറഞ്ഞ ഒരു സുഖജീവിതമായിരിക്കും അതെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ, എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. അവൻ എന്നെ വഞ്ചിച്ചു. മറ്റുള്ലവരിൽ നിന്നെല്ലാം വ്യത്യസ്തനാണെന്ന് ഞാൻ കരുതിയ അവനും ഒടുവിൽ എല്ലാവരെയും പോലെ തന്നെയാണെന്ന് തെളിഞ്ഞു.
ഇപ്പോൾ ഞാൻ ചെയ്ത കാര്യങ്ങളെല്ലാം ഓർത്ത് ഖേദിക്കുകയാണ്. എൻ്റെ പഴയ പങ്കാളിയെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു. ആ വേദന സഹിക്കാവുന്നതിലും അപ്പുറമാണ്. അവൻ എത്രത്തോളം വിശ്വസ്തനായിരുന്നുവെന്നും എന്നെ എത്ര ആത്മാർത്ഥമായി സ്നേഹിച്ചിരുന്നുവെന്നും ഞാൻ ഓർക്കുന്നു. വെറുതെയാണ് ഞാൻ അതെല്ലാം കളഞ്ഞുകുളിച്ചത്. ഞാൻ അവന് ഒരു സന്ദേശം അയച്ചു. എല്ലാത്തിനും ഞാൻ ക്ഷമ ചോദിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ഞാൻ ചെയ്തതെന്നും, നമുക്ക് വീണ്ടും ഒന്നാകണമെന്നും അവനോട് പറഞ്ഞു. അവൻ എനിക്ക് മാപ്പ് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് ഇനസ് പറയുന്നത്. അതേസമയം, യാമലിൻ്റെ വെക്കേഷൻ ചിത്രങ്ങളിലെ പെൺകുട്ടി ആരാണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
പകുതി മൈതാനം താണ്ടി സലയുടെ മിന്നൽ കുതിപ്പ്; ഗലാറ്റസറായിക്കെതിരെ ഹാട്രിക്, ട്രാബ്സോൺസ്പോറിന് 4-0ന്റെ തകർപ്പൻ ജയം
ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്രനേട്ടം; ഷൂട്ടിങ്ങിൽ വെള്ളി നേടി വിദർശ കെ. വിനോദ്