‘ബില്ലുകൾ പാസാക്കുന്നത് മാഗി ഉണ്ടാക്കുന്നതുപോലെ’, വിമർശനവുമായി പ്രതിപക്ഷം; ചർച്ചകൾ ചുരുങ്ങാൻ കാരണം പ്രതിപക്ഷ ബഹളമെന്ന് റിജിജു
പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ബില്ലുകൾ തിടുക്കപ്പെട്ട് പാസാക്കുന്നതിനെതിരെ വിമർശനവുമായി പ്രതിപക്ഷം. മാഗി നൂഡിൽസ് ഉണ്ടാക്കുന്നതുപോലെയാണ് പാർലമെന്റിൽ കേന്ദ്രസർക്കാർ ബില്ലുകൾ പാസാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഡെറിക് ഒബ്രിയൻ ആരോപിച്ചു.
രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന സുപ്രധാന ബില്ലുകൾ പോലും മതിയായ ചർച്ചയില്ലാതെ മിനിറ്റുകൾക്കകം പാസാക്കുകയാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിലൂടെ വിമർശിച്ചു. സുപ്രീംകോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ വെറും നാല് മിനിറ്റുകൊണ്ടും, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിലും ടാക്സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബിലും മൂന്ന് മിനിറ്റ് വീതം കൊണ്ടുമാണ് പാർലമെന്റ് പാസാക്കിയതെന്ന് ഡെറിക് ഒബ്രിയൻ ചൂണ്ടിക്കാട്ടി.
പാർലമെന്റിനെ ബി.ജെ.പി. പരിഹസിക്കുകയാണ്. മാഗി ന്യൂഡിൽസ് തയ്യാറാക്കുന്ന വേഗത്തിലാണ് ബില്ലുകൾ പാസാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും പാർലമെന്റ് കൃത്യമായി നടക്കുന്നുണ്ടെന്നും നിയമനിർമാണ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്നുമുള്ള കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഡെറിക്.
പാർലമെന്റിനെ ബി.ജെ.പി. പരിഹസിക്കുകയാണ്. മാഗി നൂഡിൽസ് തയ്യാറാക്കുന്ന വേഗത്തിലാണ് ബില്ലുകൾ പാസാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും പാർലമെന്റ് സുഗമമായി പ്രവർത്തിക്കുകയാണെന്നും നിയമനിർമാണ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകുകയാണെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഡെറിക്കിന്റെ വിമർശനം.
അതേസമയം, പ്രതിപക്ഷ മുദ്രാവാക്യങ്ങളും ബഹളങ്ങളും കാരണമാണ് സഭയിൽ ചർച്ചകളുടെ സമയം കുറഞ്ഞതെന്നാണ് കിരൺ റിജിജു വ്യക്തമാക്കിയത്. ഇതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കുമാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ നിലവിൽ സർക്കാർ ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
900 മെഗാവാട്ടിന്റെ കുറവ്, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും : കെഎസ്ഇബി
ഏഷ്യാനെറ്റ് കടപുഴകുന്നു, മനോരമയ്ക്കും മാതൃഭൂമിക്കും ഭീഷണി; മാധ്യമ സിൻഡിക്കേറ്റുകൾ റിപ്പോർട്ടറിനെതിരെ തിരിയുന്നത് എന്തുകൊണ്ട്?