വെള്ളം കുടിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം

ദിവസവും എട്ട് ഗ്ലാസോ 2.5 ലിറ്റര്‍ വെള്ളമോ കുടിക്കുന്നത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുമ്പോള്‍, നമ്മളില്‍ പലരും ഈ വസ്തുതയുടെ പ്രാധാന്യം കുറച്ചു കാണുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, തിളങ്ങുന്ന ചര്‍മ്മം ലഭിക്കാനും വെള്ളം കുടിക്കുന്നത് ഒരു പരമമായ വസ്തുതയാണെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്. വെള്ളം കുടിക്കുന്നത് നിങ്ങളെ സുന്ദരവും മനോഹരവുമാക്കാന്‍ മാത്രമല്ല, ചര്‍മ്മത്തെ മൃദുലമാക്കാനും ചുളിവുകള്‍ കുറയ്ക്കാനും വാര്‍ദ്ധക്യ പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. തിളങ്ങുന്ന ചര്‍മ്മം ലഭിക്കുന്നതിനായി വെള്ളം നല്‍കുന്ന ചില ഗുണങ്ങള്‍ ഇതാ.

തിളങ്ങുന്ന ചര്‍മ്മത്തിന്

തിളക്കമുള്ളതും യുവത്വമുള്ളതുമായ ചര്‍മ്മം വെള്ളത്തിലൂടെ എളുപ്പത്തില്‍ നേടാം. ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും എളുപ്പത്തില്‍ പുറന്തള്ളാന്‍, വെള്ളം പോലെ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത പാനീയമില്ല. അതിനാല്‍, ജലത്തിന്റെ പങ്കും ചര്‍മ്മത്തില്‍ അതിന്റെ സ്വാധീനവും ഒരിക്കലും അവഗണിക്കരുത്. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍, അഴുക്ക് നീക്കം ചെയ്യാനും സുഷിരങ്ങള്‍ വൃത്തിയാക്കാനും നിങ്ങളുടെ മുഖം ദിവസവും 2-3 തവണ തണുത്ത വെള്ളത്തില്‍ കഴുകുക. സോപ്പില്ലാതെ തെളിഞ്ഞ വെള്ളത്തില്‍ മുഖം കഴുകണം. മുഖത്തെ പൊടിയും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

ആരോഗ്യമുള്ള ചര്‍മ്മം

വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ഊര്‍ജ്ജനില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കളെയും അനാവശ്യ വസ്തുക്കളെയും പുറന്തള്ളുന്നു. കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ് നിറം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മനുഷ്യശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് വെള്ളം. ഏത് തരത്തിലുള്ള കാലാവസ്ഥയാണെങ്കിലും വെള്ളം നമ്മെ ജലാംശത്തോടെ നിലനിര്‍ത്തുകയും ചര്‍മ്മത്തെ പോഷിപ്പിക്കുകയും സ്വാഭാവികമായി ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു.

ചെറുപ്പം നിലനിർത്താൻ

ചര്‍മ്മം പുഷ്ടിയുള്ളതും പുതുമയുള്ളതുമായി നിലനിര്‍ത്താന്‍, ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. വേണമെങ്കിൽ ഒരു സ്പൂൺ തേനോ, ഒരു നാരങ്ങ പിഴിഞ്ഞതോ ചേർക്കാം. ചര്‍മ്മം തികച്ചും തിളക്കമുള്ളതും പുതുമയുള്ളതുമായി കാണപ്പെടും. വാര്‍ദ്ധക്യപ്രശ്നവും ഉത്കണ്ഠയും കാലക്രമേണ അപ്രത്യക്ഷമാകും. ഒപ്പം ചര്‍മ്മത്തെ തിളക്കമുള്ളതായി നിലനിര്‍ത്തുകയും ചര്‍മ്മം വൃത്തിയാക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോള്‍, ശരീരത്തിലെ ഓരോ പ്രക്രിയയും ദഹനം മുതല്‍ ചര്‍മ്മത്തിന്റെ പുനരുജ്ജീവനം വരെ തടസ്സപ്പെടുന്നു. അതിനാല്‍ കൂടുതല്‍ വെള്ളം കുടിക്കുക, നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ തെളിഞ്ഞ ചര്‍മ്മം കാണാനാകും. ഇത് ഒരു ഡിറ്റോക്‌സ് ടോണിക്ക് പോലെ പ്രവര്‍ത്തിച്ച് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

ജലാംശം നല്‍കുന്നു

ചര്‍മ്മത്തിൽ നന്നായി ജലാംശം നിലനിര്‍ത്താന്‍ മതിയായ അളവില്‍ വെള്ളം കുടിക്കണം. വരള്‍ച്ച ഒഴിവാക്കുന്നതിന് വെള്ളം അത്യന്താപേക്ഷിതമാണ്. ഒരാള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്ന് നിര്‍ണയിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം മൂത്രത്തിന്റെ നിറം പരിശോധിക്കുക എന്നതാണ്. അതിനാല്‍, എല്ലാ ദിവസവും ഒരു കുപ്പി വെള്ളം നിങ്ങള്‍ക്കൊപ്പം സൂക്ഷിക്കുക, ദിവസം മുഴുവന്‍ വെള്ളം കുടിക്കുന്ന ശീലം വളര്‍ത്തുക. നിങ്ങള്‍ എത്രയധികം വിയര്‍ക്കുന്നുവോ അത്രയധികം വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തണം. ശുദ്ധവും ജലാംശമുള്ളതുമായ ചര്‍മ്മം സ്വന്തമാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് വെള്ളംകുടി.

മുഖത്തെ കൊഴുപ്പ് കുറയ്ക്കുന്നു

മുഖത്ത് കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞുകൂടുന്നത് പലരും തിരിച്ചറിയുന്നില്ലെങ്കിലും അത് നീക്കം ചെയ്യുന്നത് അത്ര എളുപ്പമല്ല. ഇവിടെ നമുക്കുള്ള രഹസ്യ ഘടകം വെള്ളമാണ്. പതിവായി നിശ്ചിത ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് മാത്രമല്ല, ശരീരത്തിലെയും മുഖത്തെയും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മറ്റെന്തിനേക്കാളും വ്യത്യസ്തമായി പിന്തുടരാന്‍ കഴിയുന്ന ഏറ്റവും എളുപ്പവും അനായാസവുമായ മാര്‍ഗമാണിത്. ഇത് സ്വയം പരീക്ഷിച്ചു നോക്കൂ, ഫലങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.

ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു

പ്രസരിപ്പും യൗവനവും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചുളിവുകളും നേര്‍ത്ത വരകളും പാടുകളും കൊണ്ട് പ്രായമാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, വെള്ളം പോലെ ഫലപ്രദമായ മറ്റൊന്നില്ല. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നതിലൂടെ, ഇത് ചര്‍മ്മകോശങ്ങളെ നിറയ്ക്കുകയും അവയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആവശ്യമായ അളവില്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ചര്‍മ്മപ്രശ്‌നങ്ങളും ഈര്‍പ്പം നഷ്ടപ്പെടുന്നതും തടയാന്‍ ശരീരത്തിലെ ജലത്തിന്റെ അളവ് ഏകദേശം 30% ആണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ചര്‍മ്മം കട്ടിയുള്ളതാവുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുന്നു. കൂടാതെ ആവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് വരണ്ട ചര്‍മ്മകോശങ്ങളെയും ഇത് മെച്ചപ്പെടുത്തുന്നു.

കണ്ണിന്റെ വീക്കവും ചര്‍മ്മത്തിലെ ചുവപ്പും കുറയ്ക്കുന്നു

പലര്‍ക്കും അറിയാത്ത ഒരു വസ്തുതയാണിത്. ശരിയായ അളവില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ മുഖവും ശരീരവും ആരോഗ്യകരവും ഫലപ്രദവുമാക്കാന്‍ സഹായിക്കുക മാത്രമല്ല, കണ്ണിന്റെ വീക്കം, ചര്‍മ്മത്തിലെ ചുവപ്പ്, അടഞ്ഞ സുഷിരങ്ങള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും. ഇത് മുഖക്കുരു, ചൊറിച്ചില്‍ എന്നിവയും കുറയ്ക്കുന്നു. പതിവായി തണുത്ത വെള്ളം മുഖത്ത് തളിക്കുക, ഫലപ്രദമായ മാറ്റങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.