വർക്ക് ഫ്രം ഹോം കാലത്ത്  കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം; ടിപ്‌സുകൾ

കോവിഡ് വ്യാപന സാഹചര്യത്തിൽ  വീടിനുളളിൽ തന്നെ കഴിയുകയാണ്. അതിനാൽ എല്ലാവരും  കൂടുതൽ സമയം മൊബൈൽ ഫോണിലും ലാപ്ടോപിലും ടിവിയിലുമാണ് ചെലവിടുന്നത്. ഈ പ്രവണത  കണ്ണുകൾക്ക് ഇത് ദോഷം ചെയ്യുമെന്ന് നേത്രരോഗവിദഗ്ദ്ധനും എൻറ്റോഡ് ഇന്റർനാഷണലിന്റെ മെഡിക്കൽ കൺസൾട്ടന്റുമായ ഡോ.അനുപ് രാജാധ്യാക്ഷ പറയുന്നു.

ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗം ഡ്രൈനെസ്, ചൊറിച്ചിൽ, ചുവപ്പ് എന്നിവയടക്കം പലതരം കണ്ണ് പ്രശ്‌നങ്ങൾക്കും കാരണമാകും.

വീട്ടിലായിരിക്കുമ്പോൾ സ്‌ക്രീൻ ബ്രേക്ക് എടുക്കുക, കണ്ണിന്റെ ആരോഗ്യത്തിനുളള ഭക്ഷണം കഴിക്കുക, കമ്പ്യൂട്ടർ ഗ്ലാസുകൾ ധരിക്കുക തുടങ്ങിവയിലൂടെ കണ്ണുകളെ അനാവശ്യ സമ്മർദ്ദത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്പിനച്ച് അല്ലെങ്കിൽ കാലെ സാലഡ് ഉപയോഗിച്ച് ആരംഭിക്കുക. ഇലക്കറികളിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പോഷകങ്ങൾ നേത്രരോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. രാജാധ്യാക്ഷ പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച്, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയുൾപ്പെടെയുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുളള പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ജോലിയിൽ നിന്ന് ഇടവേള എടുത്ത് നിങ്ങളുടെ സ്‌ക്രീൻ സമയം പരമാവധി കുറയ്ക്കുക. ഓരോ 15-20 മിനിറ്റിലും കുറച്ച് സെക്കൻഡ് കണ്ണുകൾ അടച്ച് സ്ക്രീനിൽ നോക്കാതെ വിശ്രമിക്കുക. ഓരോ രണ്ട് മണിക്കൂറിലും, നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾ മസാജ് ചെയ്യുക അല്ലെങ്കിൽ മുഖം കഴുകുക. നിങ്ങളുടെ കൈകൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക.നല്ല ക്വാളിറ്റിയുളള കണ്ണടകൾ ഉപയോഗിക്കുക.

ബ്ലൂ-ലൈറ്റ്-ബ്ലോക്കിങ് ഗ്ലാസുകൾ ധരിക്കുക.