അസ്ഥികളുടെ ആരോഗ്യം തൊട്ട് ഹൃദയാരോഗ്യം വരെ; അവക്കാഡോയുടെ 9 ആരോഗ്യ ഗുണങ്ങൾ !

അവക്കാഡോ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത് വരെ ഇതിന് ഒന്നിലധികം ഗുണങ്ങളുണ്ട്. രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ അവക്കാഡോ മിൽക്ക് ഷേക്ക് പരീക്ഷിക്കാവുന്നതാണ്.

പോഷകങ്ങളാൽ നിറഞ്ഞതും രുചികരവുമായ ഒരു ഭക്ഷണമാണ് അവക്കാഡോ. അവക്കാഡോ ഒരു തരം ബെറിയാണ്. മെക്സിക്കോയിലും മധ്യ അമേരിക്കൻ മേഖലയിലുമാണ് അവക്കാഡോയുടെ ഉത്ഭവം. അവക്കാഡോയുടെ വിവിധ ഗുണങ്ങൾ നോക്കാം.

കണ്ണുകൾക്ക് നല്ലത്

റിപ്പോർട്ടുകൾ അനുസരിച്ച്, അവക്കാഡോകളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ദോഷകരമായ രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനാൽ ഇത് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

മാക്യുലർ ഡീജനറേഷനിൽ നിന്നുള്ള സംരക്ഷണം

പ്രായവുമായി ബന്ധപ്പെട്ട രോഗമായ മാക്യുലർ ഡീജനറേഷനിൽ നിന്നും അവക്കാഡോ സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഈ ഭക്ഷണക്രമം വാർദ്ധക്യസഹജമായ രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നത്.

അൽഷിമേഴ്‌സിനെതിരെയുള്ള സംരക്ഷണം

അൽഷിമേഴ്‌സ് രോഗത്തിൽ നിന്ന് സംരക്ഷിക്കാം സഹായിക്കുന്ന ഒരു പഴമാണ് അവക്കാഡോ. അവക്കാഡോയിലെ വിറ്റാമിൻ ഇ അൽഷിമേഴ്‌സ് രോഗത്തിനെതിരെ പോരാടാനും പ്രായവുമായി ബന്ധപ്പെട്ട ഓർമ്മക്കുറവ് പ്രശ്‌നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് അവക്കാഡോ. റിപ്പോർട്ടുകൾ പ്രകാരം ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം കുറയ്ക്കാനും രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പ് അഥവാ എൽഡിഎൽ കുറയ്ക്കുന്നതിനും നല്ല കൊഴുപ്പ് അഥവാ എച്ച്ഡിഎൽ വർദ്ധിപ്പിക്കുന്നതിനും അവക്കാഡോ സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് അവക്കാഡോ. ഭൂരിഭാഗം ആളുകൾക്കും പ്രായമാകുമ്പോൾ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ അസ്ഥി സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് അവക്കാഡോ. അവോക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ദഹനത്തെ സഹായിക്കുന്നു

നല്ല ദഹനവ്യവസ്ഥ ഉണ്ടാക്കാൻ അവക്കാഡോ സഹായിക്കാറുണ്ട്. നൂറു ഗ്രാം അവക്കാഡോയിൽ ഏകദേശം 7 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലബന്ധം തടയാനും സഹായിക്കും.

കാൻസർ കോശങ്ങളെ ചെറുക്കുന്നു

അവക്കാഡോയിലെ ഫൈറ്റോകെമിക്കലുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കും എന്നാണ് ചില ഗവേഷണങ്ങൾ പറയുന്നത്.

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു

ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് അവക്കാഡോ. പ്രായമാകുന്തോറും നമ്മുടെ ചർമം ചുളിയുകയും ചർമ രോഗങ്ങൾ പിടിപെടാറുമുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായവയാണ് പഴങ്ങളും ഇലക്കറികളും. ചർമ്മത്തിന്റെ ആരോഗ്യത്തിനും അവക്കാഡോ വളരെ നല്ലതാണ്. അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ സിയാക്സാന്തിൻ, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ഇത് സഹായിക്കുന്നു.

Latest Stories

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!