ക്രൂഡ് ഓയിൽ വിലവർദ്ധനയ്ക്ക് പിന്നാലെ, ഇന്ത്യയിൽ ഇന്ധനവില നാല് ഇരട്ടിയിലേക്കോ?

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ചർച്ചയാകുമ്പോൾ പലരും പേടിക്കുന്നത് ഉയർന്ന് വരുന്ന ഇന്ധന വില വർധനവിനെയോർത്താണ്. ഇപ്പോൾ തന്നെ രാജ്യ വ്യാപകമായി പെട്രോളിന്റെ വില സെഞ്ചുറിയും കടന്ന് മുകളിലെത്തി കഴിഞ്ഞു. അധികാരം കിട്ടിയപ്പോൾ തന്നെ ഇന്ധന വില നിയന്ത്രണം സ്വകാര്യ കമ്പനിക്ക് വിറ്റു കൊണ്ട് മാതൃകയായ ഒരു കേന്ദ്ര സർക്കാർ നമ്മുക്കുണ്ട്. അതുകൊണ്ട് തന്നെ വില വർധനവിനെയോർത്ത് പേടിക്കുന്നതിൽ തെറ്റില്ല.

പെട്രോൽ വില എപ്പോഴും ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ടിരിക്കുമെന്ന വിവരമുള്ളവർ നമ്മുക്ക് പറഞ്ഞു തന്നിരിക്കുന്നത്. അതായത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോൾ പെട്രോൽ വില കൂടും…ഇനി ക്രൂഡ് ഓ യിലിന്റെ വില കൂടുകയാണെങ്കിൽ പെട്രോൽ വില കുറയുകയാണ് ചെയ്യുന്നത്. അതായത് കുറച്ച് വർഷങ്ങൾ പിന്നിലേയ്ക്ക് പോയി നോക്കുമ്പോൾ നമ്മുക്കത് മനസ്സിലാകും. 2014 ൽ ക്രൂഡ് ഓയിലിന്റെ വില 105 ഡോളർ, രാജ്യത്തെ പെട്രോളിന്റെ വില 65 രൂപ.

2021 ൽ ക്രൂഡ് ഓയിലിന്റെ വില 75 ഡോളർ, രാജ്യത്തെ പെട്രോളിന്റെ വില 100 രൂപ. 2022 ൽ ക്രൂഡ് ഓയിലിന്റെ വില 107 ഡോളർ, രാജ്യത്തെ പെട്രോളിന്റെ വില 111 രൂപ അതായത് ക്രൂഡ് ഓയിലിന്റെ വില കാൽ ഭാ​ഗം കുറഞ്ഞപ്പോൾ പെട്രളിന്റെ വില ഇരട്ടിയായി വർധിച്ചു. ഇനി ക്രൂഡ് ഓയിലിന്റെ വില വർധിച്ചാലും ഇന്ധനവില വർധിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. പെട്രോളിന്റെ വില നിർണ്ണയിക്കുന്നതിന് ഒരുപാട് ഘടകങ്ങളുണ്ടെന്ന് തുടർച്ചയായ വിലവർധനവിന്റെ സമയത്ത് കേന്ദ്ര മന്ത്രി മുരളിധരൻ പറഞ്ഞത് ..

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ,പെട്രോളിന്റെ ലഭ്യത പിന്നെ ഇന്ത്യയും അന്തരാഷ്ട്ര എജൻസികളും തമ്മിലുള്ള കരാർ ഇതോക്കെ നോക്കിയാണ് ഇന്ധന വിലയിൽ വർധനവ് വരുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില മാറ്റനില്ലാതെ തുടർന്നാലും. എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നോർത്ത് ആശ്വസിക്കാൻ കഴിയുന്നതല്ല എന്ന് ചുരുക്കം. ഈ വിലയിടിവ് ആഗോള സമ്പദ്‌വ്യവസ്ഥ വലിയ മാന്ദ്യത്തിലേക്കു പോകുന്നതിന്റെ ഏറ്റവും പ്രകടമായ സൂചനയായേ കാണാൻ സാധിക്കു എന്നാണ് രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങൾ നൽകുന്ന മുന്നറിയിപ്പ്.

ക്രൂഡ് വില ബാരലിന് 380 ഡോളർ വരെ ഉയർന്നേക്കാമെന്നുള്ള സാധ്യതകളാണ് ജെപി മോർഗൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞാലും വില ഉയർന്നാലും മാന്ദ്യം എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് സാമ്പത്തിക സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയുടെ റിപ്പോർട്ടുകളുടെ രൂപത്തിൽ പുറത്ത് വരുന്നത്..