പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ രക്ഷകനാവുമോ?

പ്രമുഖ തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിന്റെ പുനുരുജ്ജീവനത്തിനായുളള തന്ത്രങ്ങള്‍ മെനയാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏല്‍പ്പിക്കാന്‍ പോകുന്നുവെന്ന വിധത്തിലുള്ള ചര്‍ച്ചകള്‍ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നുവരുന്നുണ്ട്. പ്രശാന്ത് കിഷോറിനെ ഒരു കണ്‍സള്‍ട്ടന്റ് ആയി വയ്കണോ അതോ കോണ്‍ഗ്രസില്‍ തന്നെ ഉന്നത സ്ഥാനം കൊടുത്ത് നേതൃത്വത്തില്‍ ഉള്‍പ്പെടുത്തണോ എന്ന തലത്തിലേക്കാണ് ചര്‍ച്ചകള്‍ പോകുന്നത്