കാന്തപുരത്തെ അനുനയിപ്പിക്കാന്‍ പിണറായി ശ്രീറാമിനെ കൈവിടുമോ?

പിണറായി വിജയനെ സംബന്ധിച്ചിടത്തോളം കയ്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട്  തുപ്പാനും വയ്യ എന്ന അവസ്ഥയിലായി   ശ്രീറാമിന്റെ നിയമനം. ഇത്ര ശക്തിയായ   പ്രതികരണം മുസ്‌ളീം സംഘടനകളില്‍ നിന്നുണ്ടാകുമെന്ന് പിണറായി കരുതിയില്ല. മലബാര്‍ മേഖലയില്‍  സി പി എമ്മിന് വലിയ രാഷ്ട്രീയ നേട്ടങ്ങളാണ് കാന്തപുരം വഴി എക്കാലവും ലഭിച്ചിട്ടുള്ളത്.  അതിന് പകരമായി കാന്തപുരം ചോദിക്കുന്ന എന്തും  നല്‍കാന്‍ പിണറായിക്കും പാര്‍ട്ടിക്കും മടിയില്ലായിരുന്നു.   കോഴിക്കോടിനടുത്ത് കോടഞ്ചേരിയില്‍  കാന്തപുരം പണിയുന്ന നോളജ് സിറ്റിക്കെതിരെ  ഭൂമി തരം മാറ്റിയതുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  അവിടെയൊക്കെ നിയമം കാന്തപുരത്തിന്റെ വഴിക്ക് പോയി എന്നാണ് പലരും അഭിപ്രായപ്പെട്ടത്.