ആരാണ് പോപ്പുലര്‍ ഫ്രണ്ടിനെ  കേരളത്തില്‍ വളര്‍ത്തിയത് ?

ഏതായാലും  പോപ്പുലര്‍ ഫ്രണ്ട് എന്ന  തീവ്രവാദ  സംഘടനയെ കേരളത്തില്‍ വളര്‍ത്തിയതില്‍ ഭരണത്തിലുണ്ടായിരുന്ന രണ്ട് മുന്നണികള്‍ക്കും തുല്യ ഉത്തരവാദിത്വം തന്നെയാണുള്ളതെന്ന്  വസ്തു നിഷ്ഠമായ  രാഷ്ട്രീയ വിശകലനത്തിലൂടെ  നമുക്ക് ബോധ്യമാകും. കേരളത്തിലെ  70 ശതമാനം  മണ്ഡലങ്ങളിലും യു ഡി എഫും എല്‍ ഡി എഫും  ജയിക്കുന്നത് 3500-4000 വോട്ടിന്റെയൊക്കെ ഭൂരിപക്ഷത്തിലാണ്  അത് കൊണ്ട് തന്നെ  അത്രയും കേഡര്‍ വോട്ടുകള്‍ കൈവശം വയ്കുന്ന  എസ് ഡി പി ഐ –  പോപ്പുലര്‍  ഫ്രണ്ടുകാരോട് ഇരു  മുന്നണികള്‍ക്കും മമതയുണ്ടാവുക സ്വഭാവികവുമാണ്. എന്നാല്‍ എസ് ഡി പി ഐ അല്ലങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്തെങ്കിലും  പറഞ്ഞാല്‍ അത് മുസ്‌ളീം വിരുദ്ധമാവുമോ എന്ന ഭയം ഇരു മുന്നണികള്‍ക്കും ഉണ്ടായതോടെയാണ് യഥാര്‍ത്ഥത്തില്‍ പോ്പ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഒരു തീവ്ര സംഘടനക്ക് കേരളത്തില്‍ സ്‌പേസ് ഉണ്ടാകാന്‍ തുടങ്ങിയത്.