പുലിക്കുട്ടിക്ക് എന്തു സംഭവിച്ചു എന്നത് ദുരൂഹം: സിസിടിവി സ്ഥാപിച്ചില്ല. ആരോപണവുമായി ഏംഗല്‍സ് നായര്‍

പാലക്കാട് വനംവകുപ്പ് പിടികൂടിയ പുലിക്കുട്ടികളില്‍ ഒരെണ്ണത്തിനെ തള്ളപ്പുലി കൊണ്ടുപോയി എന്നു പറയുന്നുണ്ടെങ്കിലും സിസിടിവി ഫൂട്ടേജ് കാണിക്കാത്തതെന്ത് ? തള്ളപ്പുലി കൊണ്ടുപോയതിന് യാതൊരു തെളിവുമില്ല. വെറുതെ ഊഹാപോഹം നടത്തുന്നതല്ലാതെ വനംവകുപ്പുകാര്‍ നടന്ന സത്യം പറയണമെന്നാവശ്യപ്പെട്ട അനിമല്‍ ലീഗല്‍ ഫോഴ്‌സ് നിയമനടപടി ആരംഭിക്കുകയാണ്.