സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെടുമ്പോള്‍

റുഷ്ദിക്ക് നേരെയുള്ള അവസാനത്തെ വധ ശ്രമം ഭാഗികമായെങ്കിലും വിജയിച്ചു. റുഷ്ദിക്കെതിരായ വധ  ഭീഷണിയുടെ ഗൗരവം കുറഞ്ഞുവെന്ന തോന്നിലിലായിരിക്കണം അദ്ദേഹം  പൊതുവേദികളില്‍  കുറെ നാളായി പ്രത്യക്ഷപ്പെട്ടു വരുന്നുണ്ടായിരുന്നു. അത് മുതലെടുത്തായിരിക്കണം അക്രമി അദ്ദേഹത്തെ കുത്തിവീഴ്തിയത്്.   റുഷ്ദിയുടെ പുസ്തകത്തോട്  നമുക്ക് വിയോജിപ്പുകളുണ്ടാകും. എന്നാല്‍  അദ്ദേഹത്തെ  ആക്രമിച്ച് ഗുരുതരമായ  പരിക്കേല്‍പ്പിച്ച   സംഭവം   ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര്യ ചിന്തക്കും എതിരെയുള്ള വെല്ലുവിളിയും പരിഷ്‌കൃത സമൂഹത്തിന് ഭീഷണിയുമാണ്.