അക്രമ കേരളത്തിന് തറക്കല്ലിടുന്ന ഭരണം !

കോവിഡ് ദുരിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെ മാത്രം പാലുകൊടുത്തുവളര്‍ത്തുകയാണ് സര്‍ക്കാര്‍. വിശ്വസിച്ചു വോട്ടുചെയ്ത അടിസ്ഥാനവര്‍ഗ്ഗത്തെ വേട്ടയാടുമ്പോള്‍ ഒന്നോര്‍ത്താല്‍ നല്ലതാണ്. ജനത്തെ വിഭിന്ന വര്‍ഗ്ഗങ്ങളായി തിരിക്കുന്നതോടൊപ്പം അക്രമ കേരളത്തിന് തറക്കല്ലിടുകയാണ് നിങ്ങള്‍. മറുപടി പറയേണ്ടി വരും.