യുവതിയുടെ പർദ്ദ നിർബന്ധിച്ച് നീക്കം ചെയ്ത് അക്രമികൾ

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പർദ്ദ നിർബന്ധിച്ച് നീക്കം ചെയ്ത് അക്രമികൾ. ഭോപ്പാലിലെ ഇസ്ലാം നഗറിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഒരു പുരുഷനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ നാട്ടുകാരിൽ ചിലർ തടഞ്ഞ് നിർത്തി ധരിച്ചിരുന്ന പർദ്ദ നീക്കം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.

യുവതി മുസ്ലീം ആണെന്നും കൂടെയുള്ളത് ഹിന്ദു പുരുഷനാണെന്നും യുവതിയുടെ മുഖം കാണണമെന്നും പറഞ്ഞായിരുന്നു അക്രമം. സംഭവത്തിൽ പൊലീസ് കേസ് ഫയൽ ചെയ്തിട്ടില്ല. സ്‌കൂട്ടർ തടഞ്ഞു നിർത്തിയ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.