ഓഹരി നിക്ഷേപം കുലുക്കികുത്തല്ല

ഉടനടി കാശുണ്ടാക്കാന്‍ ഒരു എളുപ്പ വഴി ഇതാണ് ഓഹരി മാര്‍ക്കറ്റിനെ കുറിച്ച് പരന്നിരിക്കുന്ന ഒരു ധാരണ. അതുകൊണ്ട് മാര്‍ക്കറ്റ് ശക്തമായി മുന്നേറുന്ന, അതായത് ഓഹരികളുടെ വില ഉയര്‍ന്നിരിക്കുന്ന സമയത്തായിരിക്കും പലരുടെയും മാര്‍ക്കറ്റിലേക്കുള്ള എന്‍ട്രി. എന്നാല്‍ ചിലപ്പോള്‍ ഈ ബുള്‍ ഫേസ് പെട്ടെന്ന് ഒരു കറക്ഷനിലേക്ക് നീങ്ങാം. സ്വാഭാവികമായും വിലകള്‍ താഴുന്നു. അധികം പരിചയമില്ലാത്ത ഇന്‍വെസ്റ്റര്‍മാര്‍ പാനിക്കാവുന്നു, വില്‍ക്കുന്നു. അപ്പോള്‍ നഷ്ടം വരുമെന്നുറപ്പാണല്ലോ. വിപണിയെ ശാസ്ത്രീയമായി സമീപിച്ചാല്‍ നല്ല റിട്ടേണ്‍ തരുന്ന മേഖല തന്നെയാണ് ഓഹരി വിപണി. പുതുതായി വിപണിയില്‍ വരുന്നവര്‍ എങ്ങനെ സമീപിക്കണം മണി ബസാറില്‍ ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്.