ശശി തരൂര്‍ എന്ന ആധുനിക മനുഷ്യന്‍

ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുമോ ഇല്ലയോ എന്നതല്ല  ഇവിടെ വിഷയം,   ലോകത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്  കൊണ്ട്   രാജ്യത്തെ മുന്നോട്ട്‌നയിക്കാന്‍ കഴിയുന്ന അനേകം  പ്രഗല്‍ഭമതികള്‍  നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ രാഷ്ട്രീയം അഴിമതിയുടെയും,  കുതികാല്‍വെട്ടിന്റെയും ആരോപണങ്ങളുടയും ഒക്കെ ചളിക്കുണ്ടാണെന്നും അതിലിറങ്ങി നമ്മുടെ  പ്രതിഭയും കഴിവും നശിപ്പിക്കണ്ട എന്ന  കരുതിയുമാണ് അവരെല്ലാം മാറി നില്‍ക്കുന്നത്. എന്നാല്‍ ശശി തരൂരിനെപ്പോലൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സിക്കാന്‍ ഒരുങ്ങുകയും ധൈര്യപൂര്‍വ്വം തന്റെ ആശയധാരകള്‍ ജനങ്ങള്‍ക്ക് മുന്നില്‍  വയ്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അത് അദ്ദേഹത്തെപ്പോലുള്ള അനേകര്‍ക്ക് ഒരു  പ്രചോദനമാകുമെന്നതാണ്  വസ്തുത.