ശശി തരൂരിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച് കെ.എസ്  ശബരീനാഥന്‍,  കോണ്‍ഗ്രസിലെ പുതിയ തലമുറ മാറി ചിന്തിക്കുന്നവോ

കേരളത്തില്‍ ആദ്യമായി  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചത്  മുന്‍ എം എല്‍ എ യും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന   വൈസ്  പ്രസിഡന്റുമായ കെ എസ് ശബരീനാഥന്‍.  കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും  കരുത്തനായ നേതാക്കളിലൊരാളായ അറിയപ്പെട്ടിരുന്ന ജി കാര്‍ത്തികയേന്റെ  മകനായ   ശബരിനാഥന്‍   തന്റെ ഫേസ്  ബുക്ക് പോസ്റ്റിലൂടെയാണ്  എന്ത് കൊണ്ട് ശശിതരൂരിനെ പിന്തുണക്കുന്നവെന്ന്  വിശദീകരിച്ചത്.    നന്നായി  പുസ്തകം വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന   കേരളത്തിലെ അപൂര്‍വ്വം കോണ്‍ഗ്രസുകാരില്‍ ഒരാളായിരുന്നു മണ്‍മറഞ്ഞ  ജി കാര്‍ത്തികേയന്‍.