കാന്തപുരം പിണറായിയെ വിറപ്പിച്ചു, ശ്രീറാം തെറിച്ചു

ശ്രീറാമിനെ മാറ്റിയില്ലങ്കില്‍  രണ്ടാം ഘട്ട   പ്രതിഷേധപരിപാടിയായി   കേരളാ മുസ്‌ളീം ജമാ അത്ത്  ക്‌ളിഫ്  ഹൗസ് മാര്‍ച്ച്   നടത്തുമെന്നും ആ മാര്‍ച്ചില്‍ കാന്തപുരം  അബൂബക്കര്‍ മുസിലിയാര്‍ നേരിട്ട് പങ്കടുത്തേക്കുമെന്നും   പ്രചരണമുണ്ടായിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ താന്‍ കൂടുതല്‍ പ്രതിരോധത്തിലാവുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി രായ്ക്  രാമാനം ശ്രീറാമിനെ നാടുകടത്തി.   കാന്തപുരത്തിന്റെ പ്രതിഷേധം ഭയന്നത് കൊണ്ട് തന്നെയാണ്   ഈ തിരുമാനം  സര്‍ക്കാര്‍ എടുത്തത്