മരണം ഉറപ്പിച്ച് ഡോക്ടര്‍, ആ കാല്‍വിരല്‍ അനങ്ങുന്നത് ഞാന്‍ കണ്ടു- ജയ ബച്ചന്‍

 

നടന്‍ പുനിത് ഇസാറിന്റെ ഇടിയേറ്റ് ഒരിക്കല്‍ മരണത്തിന്റെ വക്കുവരെ എത്തിയതാണ് ബിഗ് ബി അമിതാഭ് ബച്ചന്‍. 1983ല്‍ പുറത്തിറങ്ങിയ കൂലിയുടെ ചിത്രീകരണത്തിനിടെ
പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചു എന്നു തന്നെയാണ് ഡോക്ടര്‍മാര്‍ ആദ്യം വിധിയെഴുതിയതും. പിന്നീട് മാസങ്ങള്‍ നീണ്ട നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ബിഗ് ബി ജീവിതത്തിലേയ്ക്ക് സിനിമാസ്‌റ്റൈല്‍ തിരിച്ചുവരവ് നടത്തിയത്.