പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍

പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ സംസാരിക്കുന്നു പോപ്പുലര്‍ ഫ്രണ്ട് ഒരു വിധ്വംസക സംഘടനായണെന്ന കാര്യത്തില്‍ സംശയമേതുമില്ല. വിദേശ ഫണ്ട് കൈപ്പറ്റി നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ സംഘടനയെ നിരോധിച്ചപ്പോഴും ഇടതു വലതു മുഖ്യധാരാ കക്ഷി നേതാക്കളുടെ അതിനോടുള്ള സമീപനം വളരെ കരുതലോടെയായിരുന്നു. 2014 ൽ മോദി അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ മുസ്ലിം സമൂഹം വളരെ ആശങ്കയിൽ ആണ്. ഒരു ചെറുത്തു നിൽപ്പ് സംഘടനയെന്ന നിലയിൽ മുസ്ലിം സമൂഹത്തിൽ പോപ്പുലർ ഫ്രണ്ടിനു നേരെ സഹാനുഭൂതിയുണ്ട്.