തരൂരിന് വോട്ടു കൂടുതൽ കിട്ടിയാൽ പി.സി.സികളെ പിരിച്ചു വിടുമെന്ന് ഹൈക്കമാൻഡിന്റെ ഭീഷണി

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍  തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വെല്ലുവിളിയാണ്  ശശി തരൂര്‍ ഉയര്‍ത്തുന്നുതെന്ന് കോണ്‍ഗ്രസ്   ദേശീയ നേതൃത്വം തന്നെ സമ്മതിക്കുന്നു. അതു  കൊണ്ട് തന്നെ ശശി തരൂരിന് വോട്ടു കൂടുതല്‍ ലഭിക്കുന്ന പി.സി.സികളെ പിരിച്ചുവിടുമെന്ന ഭീഷണിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഉയര്‍ത്തുന്നത്