വികസന മുരടിപ്പ് ചോദ്യം ചെയ്തു; യുവാവിനെ മർദ്ദിച്ച് കോൺഗ്രസ് എംഎൽഎ

പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിലെ ഭോവ മണ്ഡലത്തിലെ വികസന മുരടിപ്പ് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച്‌ ഭോവ നിയമസഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ജോഗീന്ദർ പാൽ. തന്റെ മേൽനോട്ടത്തിൽ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഭോവയിൽ ഒരു ചെറിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ജോഗീന്ദർ പാൽ. ഇതിനിടെ “നിങ്ങൾ ശരിക്കും എന്താണ് ചെയ്തത്?” എന്ന് യുവാവ് എം.എൽ.എയെ ചോദ്യം ചെയ്തു. ആദ്യം ശാന്തമായി എം.എൽ.എ യുവാവിനെ അടുത്തേക്ക് വിളിച്ച് കൈയിൽ മൈക്ക് നൽകി, തുടർന്ന് എംഎൽഎ യുവാവിന്റെ തലയിൽ നിരവധി തവണ മർദ്ദിച്ചു. സമീപത്തുണ്ടായിരുന്നു പൊലീസുകാരും യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.